നിറ വയറിൽ അതീവ സുന്ദരിയായി അമല; ഗുജറാത്തി രീതിയിലുള്ള വളകാപ്പ് ചടങ്ങ്; വീഡിയോ പങ്കുവച്ച് ഭർത്താവ് ജഗത്

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി ന​ടി അ​മ​ല പോ​ളി​ന്‍റെ വ​ള​കാ​പ്പ് വീ​ഡി​യോ. ഭ​ർ​ത്താ​വ് ജ​ഗ​ത്തി​ന്‍റെ സ്വ​ദേ​ശ​മാ​യ ഗു​ജ​റാ​ത്തി​ലാ​യി​രു​ന്നു ച​ട​ങ്ങു​ക​ൾ. പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ൽ സാ​രി​യു​ട​ത്ത് ഗു​ജ​റാ​ത്തി പെ​ൺ​കു​ട്ടി​യാ​യാ​ണ് വ​ള​കാ​പ്പി​നാ​യി അ​മ​ല എ​ത്തി​യ​ത്.

ബ​നാ​റ​സി സാ​രി പ​ര​ന്പ​രാ​ഗ​ത രീ​തി​യി​ലാ​ണ് അ​മ​ല ഉ​ടു​ത്തി​രി​ക്കു​ന്ന​ത്. ഹെ​വി നെ​ക്ലേ​സും സാ​രി​ക്കൊ​പ്പം പെ​യ​ർ ചെ​യ്തി​ട്ടു​ണ്ട്. കു​ർ​ത്ത​യാ​ണ് ഭ​ർ​ത്താ​വ് ജ​ഗ​തി​ന്‍റെ വേ​ഷം.

ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​യി​രു​ന്നു അ​മ​ല​യും ജ​ഗ​തും ത​മ്മി​ലു​ള്ള വി​വാ​ഹം. കൊ​ച്ചി​യി​ൽ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ത്ത​ത്. ജ​നു​വ​രി നാ​ലി​നാ​ണ് താ​ൻ അ​മ്മ​യാ​കാ​ൻ പോ​കു​ന്നു എ​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത അ​മ​ല പ​ങ്കു​വ​ച്ച​ത്.

ടൂ​റി​സം – ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യാ​ണ് ജ​ഗ​ത്തി​ന്‍റെ തൊ​ഴി​ലി​ടം. നോ​ർ​ത്ത് ഗോ​വ​യി​ലെ ആ​ഡം​ബ​ര ഹോം​സ്റ്റേ​യു​ടെ ഹെ​ഡ് ഓ​ഫ് സെ​യി​ൽ​സ് ആ​യി ജോ​ലി നോ​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ. യാ​ത്ര​ക​ൾ ഇ​ഷ്‌​ട​പ്പെ​ടു​ന്ന അ​മ​ല അ​വ​ധി​ക്കാ​ല​യാ​ത്ര​ക​ൾ​ക്കി​ടെ​യാ​ണ് ജ​ഗ​ത്തി​നെ ക​ണ്ടു​മു​ട്ടു​ന്ന​തും പ​രി​ച​യ​പ്പെ​ടു​ന്ന​തും.

നി​ല​വി​ൽ ഗോ​വ​യി​ലാ​ണ് ജ​ഗ​ത്തി​ന്‍റെ താ​മ​സം. ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഗു​ജ​റാ​ത്തി​ൽ നി​ന്നും ജ​ഗ​ത്ത് ഇ​വി​ടേ​യ്ക്ക് താ​മ​സം മാ​റ്റി​യി​രു​ന്നു.

പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ബ്ലെ​സി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ടു​ജീ​വി​ത​മാ​ണ് അ​മ​ല​യു​ടേ​താ​യി റി​ലീ​സ് ചെ​യ്ത പു​തി​യ ചി​ത്രം. ന​ജീ​ബി​ന്‍റെ ഭാ​ര്യ സൈ​നു​വാ​യാ​ണ് അ​മ​ല ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.
Related posts

Leave a Comment