മുംബൈ: ലോകത്തിലെ അതിസന്പന്നന്മാരിലൊരാളായ മുകേഷ് അംബാനിയുടെ പുതിയ അവതാരത്തിന്റെ വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായി! ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അംബാനി! ചിത്രത്തിന്റെ പിന്നിൽ കോടികൾ ചെലവാക്കി കൊട്ടിപ്പൊക്കിയ മുംബൈയിലെ അംബാനിയുടെ സ്വപ്നതുല്യമായ വസതിയും കാണാം. അംബാനി ഓട്ടോയിൽ ചാരിനിന്ന്, കുപ്പിവെള്ളം കുടിക്കുന്നതാണു ചിത്രം. കാക്കി പാന്റ്സും ഷർട്ടുമാണു വേഷം.
എന്നാൽ, ഇത് യഥാർഥ ചിത്രമല്ല. എഐ സാങ്കേതികതയിൽ തയാറാക്കിയ ചിത്രമാണിത്. “രാവിലെ അംബാനിയെ തന്റെ വീടിനുമുന്നിൽ കണ്ടുമുട്ടിയപ്പോൾ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചത്. അനവ് നയ്യാർ ആണ് ചിത്രത്തിനു പിന്നിൽ. സങ്കൽപ്പിക്കാൻ കഴിയാത്തരീതിയിൽ എഐ ഉപയോഗിച്ച് കണ്ടന്റുകൾ സൃഷ്ടിക്കുന്നതിൽ വിരുതനാണ് അനവ്.
നേരത്തെ, മുകേഷ് അംബാനി, ഗൗതം അദാനി, ആനന്ദ് മഹീന്ദ്ര എന്നിവർ ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ ടാക്സി സ്റ്റാൻഡിലിരുന്ന്; ചായ കുടിച്ച്, ചീട്ടുകളിക്കുന്ന ചിത്രവും എഐ സഹായത്തോടെ നിർമിച്ച് അനവ് പങ്കിട്ടിരുന്നു.