ഇ​തൊ​ക്കെ​യാ​ണ​ല്ലോ ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ള്‍…

ക​ന​ല്‍​പൂ​വ് എ​ന്ന സീ​രി​യ​ലി​ലാ​ണ് ഞാ​നി​പ്പോ​ള്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. പി​ന്നെ നൃ​ത്ത വി​ദ്യാ​ല​യം ഉ​ണ്ട്. അ​തി​ന്‍റെ കാ​ര്യ​ങ്ങ​ള്‍ നോ​ക്ക​ണം. അ​തി​നേ​ക്കാ​ളു​മൊ​ക്കെ പ്ര​ധാ​നം മ​ക്ക​ളു​ടെ കാ​ര്യം ത​ന്നെ​യാ​ണ്.

അ​വ​രു​ടെ കാ​ര്യ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടേ​യു​ള്ളു എ​ന്‍റെ പേ​ഴ്സ​ണ​ല്‍ സ്‌​പേ​സ് എ​ന്ന് പ​റ​യു​ന്ന​ത്. മ​ക്ക​ളു​ടെ പ​ഠി​ത്ത​വും ആ​ക്ടി​വി​റ്റീ​സും ത​ന്നെ​യാ​ണ് എ​നി​ക്ക് മു​ഖ്യം.

അ​വ​രു​ടെ സ്‌​കൂ​ളി​ലെ ഒ​രു പ​രി​പാ​ടി​യും ഞാ​ന്‍ മു​ട​ക്കാ​റി​ല്ല. ഇ​തൊ​ക്കെ​യാ​ണ​ല്ലോ ന​മ്മു​ടെ ജീ​വി​ത​ത്തി​ലെ സ​ന്തോ​ഷ നി​മി​ഷ​ങ്ങ​ള്‍. മാ​ത്ര​മ​ല്ല ഒ​രു ക​ലാ​കാ​രി എ​ന്ന നി​ല​യി​ല്‍ ആ​ദ്യം വേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ സ​പ്പോ​ര്‍​ട്ട് ആ​ണ്.

അ​തി​ല്‍ എ​നി​ക്ക് ഏ​റ്റ​വും ക​ട​പ്പാ​ട് ജ​ന​ങ്ങ​ളോ​ടും ഈ​ശ്വ​ര​നോ​ടും ത​ന്നെ​യാ​ണ്. രണ്ടായിരം മു​ത​ല്‍ അ​ഭി​ന​യ​ത്തി​ല്‍ സ​ജീ​വ​മാ​യി​ട്ടു​ള്ള ആ​ളാ​ണ് ഞാ​ന്‍. ഇ​പ്പോ​ഴും ജ​ന​ങ്ങ​ള്‍ എ​ന്നോ​ട് കാ​ണി​ക്കു​ന്ന സ്‌​നേ​ഹം എ​നി​ക്ക് വ​ള​രെ സ​ന്തോ​ഷ​മാ​ണ് ന​ല്‍​കു​ന്ന​ത്. -അ​മ്പി​ളി ദേ​വി

Related posts

Leave a Comment