അ​മേ​രി​ക്ക​യി​ൽ പ​ള്ളി​യി​ൽ വെ​ടി​യു​തി​ർ​ത്ത യു​വ​തി​യെ വെ​ടി​വ​ച്ചു കൊ​ന്നു; യു​വ​തി എ​ത്തി​യ​ത് അ​ഞ്ചു വ​യ​സു​ള്ള കു​ട്ടി​ക്കൊ​പ്പം

ഹ്യൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ ഹ്യൂ​സ്റ്റ​ണി​ൽ പ​ള്ളി​യി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ ഒരു കുട്ടിയടക്കം ര​ണ്ടു പേ​ർ​ക്കു പ​രി​ക്കേ​റ്റു. അ​ക്ര​മി​യാ​യ വ​നി​ത​യെ പോ​ലീ​സ് വെ​ടി​വ​ച്ച് കൊ​ന്നു.

ലേ​ക്ക് വു​ഡ് പ​ള്ളി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സ്പാ​നി​ഷ് ഭാ​ഷ​യി​ലു​ള്ള ശു​ശ്രൂ​ഷ ന​ട​ക്കു​ന്ന സ​മ​യ​ത്ത് റൈ​ഫി​ളു​മാ​യി പ​ള്ളി​യി​ലെ​ത്തി​യ 35കാ​രി​യാ​ണു വി​ശ്വാ​സി​ക​ള്‍​ക്കു​നേ​രേ നി​റ​യൊ​ഴി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​ർ​ക്കൊ​പ്പം അ​ഞ്ച് വ​യ​സു​ള്ള കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രി​ല്‍ അ​ക്ര​മി​യു​ടെ കൂ​ടെ​യു​ണ്ടാ​യി​രു​ന്ന കു​ട്ടി​യും ഉ​ള്‍​പ്പെ​ടു​ന്നു. പ​രി​ക്കേ​റ്റ​വ​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.

അ​ക്ര​മ​സ​മ​യ​ത്ത് പ​ള്ളി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പോ​ലീ​സു​കാ​രാ​ണ് യു​വ​തി​യെ വെ​ടി​വ​ച്ച് കൊ​ന്ന​ത്. ത​ന്‍റെ കൈ​വ​ശം ബോം​ബു​ണ്ടെ​ന്ന് കൊ​ല്ല​പ്പെ​ടു​ന്ന​തി​ന് മു​ന്‍​പ് യു​വ​തി പ​റ​ഞ്ഞെ​ന്നു പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി.

എ​ന്നാ​ൽ, യു​വ​തി​യു​ടെ ബാ​ഗും വാ​ഹ​ന​വും പോ​ലീ​സ് പി​ന്നീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ബോം​ബ് ക​ണ്ടെ​ത്താ​നാ​യി​ല്ല. എ​ന്തി​നാ​ണു യു​വ​തി വെ​ടി​യു​തി​ർ​ത്ത​തെ​ന്നു വ്യ​ക്ത​മ​ല്ല. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ലേ​ക്ക് വു​ഡ് പ​ള്ളി​യി​ൽ 45000ത്തോ​ളം പേ​ർ ദി​വ​സേ​ന പ്രാ​ർ​ഥ​ന​യ്ക്കെ​ത്താ​റു​ണ്ട്.

Related posts

Leave a Comment