ബോ​ളി​വു​ഡ് സൗ​ന്ദ​ര്യ​റാ​ണി  അ​മീ​ഷ പ​ട്ടേ​ല്‍ കു​രു​ക്കി​ല്‍

സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് കേ​സി​ൽ ബോ​ളി​വു​ഡ് സൗ​ന്ദ​ര്യ​റാ​ണി അ​മീ​ഷ പ​ട്ടേ​ല്‍ നി​യ​മക്കുരു​ക്കി​ല്‍. ന​ടി​ക്കെ​തി​രേ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രി​ക്കു​ക​യാ​ണ് റാ​ഞ്ചി കോ​ട​തി. അ​മീ​ഷ​ക്കും ബി​സി​ന​സ് പാ​ര്‍‌​ട്ണ​ര്‍ കു​നാ​ലി​നു​മെ​തി​രെ​യാ​ണ് ചെ​ക്ക് കേ​സി​ല്‍ വാ​റ​ണ്ട് വ​ന്നി​രി​യ്ക്കു​ന്ന​ത്.

ജാ​ര്‍​ഖ​ണ്ഡ് സ്വ​ദേ​ശി അ​ജ​യ് കു​മാ​ര്‍ സിം​ഗ് എ​ന്ന വ്യ​ക്തി​യാ​ണ് ഇ​രു​വ​ര്‍​ക്കു​മെ​തി​രേ പ​രാ​തി ന​ല്‍​കി​യ​ത്. അ​മീ​ഷ പ​ട്ടേ​ലി​നും ബി​സി​ന​സ് പ​ങ്കാ​ളി​ക്കു​മെ​തി​രെ വ​ഞ്ച​നാ കു​റ്റം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, ചെ​ക്ക് ബൗ​ണ്‍​സ് എ​ന്നി​ങ്ങ​നെ വി​വി​ധ വ​കു​പ്പു​ക​ളി​ലാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും അ​മീ​ഷ​യോ അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​നോ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി​രു​ന്നി​ല്ല.ദേ​സി മാ​ജി​ക് എ​ന്ന സി​നി​മ നി​ര്‍​മി​ക്കാ​നും അ​തി​ന്‍റെ പ്ര​മോ​ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍​ക്കു​മാ​യി 2.5 കോ​ടി തു​ക​യാ​ണ് നി​ര്‍​മാ​താ​വി​ല്‍ നി​ന്ന് കൈ​പ്പ​റ്റി​യ​ത്.

2013 ല്‍ ​സി​നി​മ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യി​രു​ന്നെ​ങ്കി​ലും സി​നി​മ ഇ​തു​വ​രെ പൂ​ര്‍​ത്തി​യാ​യി​ല്ല. പ​ണം പ​ലി​ശ സ​ഹി​തം തി​രി​കെ ന​ല്‍​കു​മെ​ന്നും ന​ടി പ​റ​ഞ്ഞി​രു​ന്നു. അ​തും പാ​ലി​ച്ചി​ല്ല. അ​വ​സാ​ന​മാ​ണ് നി​യ​മ ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്.

Related posts

Leave a Comment