തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്കു പിന്നാലെ ‘അമ്മ’ സംഘടനയില്‍നിന്നു പിന്മാറുന്നതായി പ്രഖ്യാപിച്ച് നടന് ബാബു രാജ്.
തീരുമാനം ആരേയും ഭയന്നിട്ടല്ല. എട്ടു വര്‍ഷത്തോളം സംഘടനയില്‍ പ്രവര്‍ത്തിച്ച തനിക്കു പീഡനപരാതികളും അപവാദങ്ങളും മാത്രമാണു സമ്മാനമായി ലഭിച്ചത്. സംഘടനയില്‍ പ്രവര്‍ത്തിച്ച സമയത്ത് നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. അതിന്റെ തുടര്‍ച്ചയ്ക്കാണു വീണ്ടും മത്സരിക്കാന്‍ തീരുമാനിച്ചത്.
കമ്മിറ്റിയില്‍നിന്നു പിന്മാറാന് ശ്രമിച്ചപ്പോള്‍ പലരും പിന്തിരിപ്പിച്ചു. എന്നാല്‍ ഇത്രയധികം ആരോപണങ്ങളെ പ്രതിരോധിച്ച് മുന്നോട്ടുപോകാന്‍ പ്രയാസമാണ്. മത്സരത്തിലൂടെ തന്നെ തോല്‍പ്പിക്കാമായിരുന്നു.
ഇതു തനിക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ബാബു രാജ് വ്യക്തമാക്കി.
ആരേയും ഭയക്കുന്നില്ല, 8 വർഷം പ്രവർത്തിച്ചിട്ട് കിട്ടിയത് അപവാദങ്ങൾ മാത്രം; സംഘടന വിട്ട് ബാബു രാജ്
