നിർമിതബുദ്ധിയുടെ വരവോടെ യാഥാർഥ്യമെന്ത് മിഥ്യയെന്തെന്ന് മനസിലാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഹെലികോപ്റ്ററിൽ നിന്ന് ചിത്രീകരിച്ച വീഡിയോ ആണിത്. കാര്യം മറ്റൊന്നുമല്ല, നിറയെ പച്ചപ്പ് നിറഞ്ഞ പ്രദേശത്തിന് നടുവിലുള്ള ഒരു നദിയിലുടെ ഒരു അനാക്കോണ്ട നീന്തുന്നതാണ് വീഡിയോ.
വീഡിയോ വൈറലായതോടെയാണ് ആളുകൾ ഇത് എഐ എന്ന് സംശയം പ്രകടിപ്പിച്ചത്. ഇൻസൈഡ് ഹിസ്റ്ററി എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഇതിന്റെ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
അതേസമയം, ആമസോൺ കാടുകളിലാണ് അനാക്കോണ്ടകൾ കാണപ്പെടുന്നത്. ഇവയ്ക്ക് 90-കിലോയിൽ കൂടുതൽ ഭാരവും 20 അടിയിൽ കൂടുതൽ നീളമുണ്ടായിരിക്കും. എന്നാല്‍ അവയ്ക്ക് വിഷമില്ല. ഇരയെ തന്റെ കൂറ്റന്‍ ശരീരം ഉപയോഗിച്ച് വരിഞ്ഞ് മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയാണ് ഇവ ഭക്ഷിക്കുക. ചതുപ്പുനിലങ്ങളിലും, അവയ്ക്ക് സമീപത്തുള്ള നദികളിലുമാണ് ഇവയെ സാധാരണ കാണപ്പെടുക. അതേസമയം മനുഷ്യസമ്പര്‍ക്കം ഇവ ഒഴിവാക്കുന്നു.