“അ​നി​ലി​ന് കോ​ൺ​ഗ്ര​സായിരുന്നു ഇഷ്ടം; ആ​ന്‍റ​ണി സ​ഹാ​യിച്ചില്ല”; എ​ലി​സ​ബ​ത്ത് ആ​ന്‍റ​ണി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ നടുക്കുന്നത്

ക​ണ്ണൂ​ർ: അ​നി​ൽ ആ​ന്‍റ​ണി​യു​ടെ ല​ക്ഷ്യം കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ​മാ​യി​രു​ന്നു​വെ​ന്ന് എ.​കെ.​ ആ​ന്‍റ​ണി​യു​ടെ ഭാ​ര്യ എ​ലി​സ​ബ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ.

മകനായ അ​നി​ലി​ന്‍റെ രാ​ഷ്‌​ട്രീ​യ​പ്ര​വേ​ശ​ന​ത്തി​ന് എ.​കെ.​ ആ​ന്‍റ​ണി സ​ഹാ​യ​ങ്ങ​ളൊ​ന്നും ചെ​യ്തി​ല്ലെന്നും എ​ലി​സ​ബ​ത്ത് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാ​ന​ൽ വ​ഴിയാണ് അവർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കോൺഗ്രസിന്‍റെ ജ​യ്പുർ ചി​ന്ത​ൻ​ശി​ബി​ര​ത്തി​ൽ മ​ക്ക​ൾ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രാ​യ പ്ര​മേ​യം വ​ന്ന​തോ​ടെ അ​നി​ൽ ആ​ന്‍റ​ണി​യു​ടെ പാർട്ടി പ്ര​വേ​ശ​ന​ത്തി​ന് ത​ട​സ​മാ​യി.

ഇ​തോ​ടെ കോ​ൺ​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ൽ ത​നി​ക്ക് വ​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന കാ​ര്യം അ​നി​ലി​നെ നി​രാ​ശ​നാ​ക്കി. അ​നി​ൽ ആ​ന്‍റ​ണി​ക്കു വേ​ണ്ടി താ​ൻ പ്രാ​ർ​ഥന​ക​ൾ തു​ട​ർ​ന്നുകൊ​ണ്ടി​രു​ന്നു.

തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഓ​ഫീ​സി​ൽ​നി​ന്ന് വി​ളി​ച്ച് അ​നി​ൽ ആ​ന്‍റ​ണി​യെ ബി​ജെ​പി​യി​ലേ​ക്ക് ചേ​ർ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ലി​സ​ബ​ത്ത് ആ​ന്‍റ​ണി പ​റ​യു​ന്നു.

കോ​വി​ഡി​നുശേ​ഷം ആ​ന്‍റ​ണി​ക്ക് ആ​ത്മ​വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടു. കാ​ലു​ക​ൾ ര​ണ്ടും ത​ള​ർ​ച്ച ബാ​ധി​ച്ച​തു​പോ​ലെ​യാ​യി.​ രാ​ഷ്‌​ട്രീ​യ​ത്തി​ൽനി​ന്നു റി​ട്ട​യ​ർ ചെ​യ്താ​ണ് ഡ​ൽ​ഹി​യി​ൽനി​ന്നു കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന​ത്.

കോ​വി​ഡി​നുശേ​ഷം താ​ൻ പ്രാ​ർ​ഥ​നാ ജീ​വി​ത​ത്തി​ലേ​ക്ക് ക​ടന്നിരുന്നു. പ്രാ​ർ​ഥന​ക​ൾ തു​ട​ർ​ന്നു​കൊ​ണ്ടി​രിക്കുന്നതി​നി​ട​യി​ൽ ആ​ന്‍റ​ണിയുടെ ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കാ​നും സാ​ധി​ച്ചു​വെ​ന്നും എ​ലി​സ​ബ​ത്ത് പ​റ​യു​ന്നു.

Related posts

Leave a Comment