പകരമില്ലൊരാൾ…മലയാള ചലച്ചിത്ര തറവാട്ടിലെ കാരണവർക്ക് ഇന്ന് നവതിയുടെ നിറവ്

ഡി. ദിലീപ്
ന​​​വതിയുടെ നിറവിലും മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യു​​​​ടെ “മ​​​​ധു സാ​​​​റി’ന് ​​​​പ​​​​തി​​​​നേ​​​​ഴി​​​​ന്‍റെ ചെ​​​​റു​​​​പ്പ​​​​മാണ്. അഭിന​​​​യവ​​​​ഴ​​​​ക്ക​​​​ങ്ങ​​​​ളു​​​​ടെ അ​​​​ത്ഭു​​​​തസി​​​​ദ്ധികൊ​​​​ണ്ട് ക​​​​ലാ​​​​ലോ​​​​ക​​​​ത്ത് ആഴത്തിൽ അ​​​​ട​​​​യാ​​​​ള​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ട്ട ഈ ​​​​മ​​​​നു​​​​ഷ്യ​​​​ന്‍റെ ജീ​​​​വി​​​​ത​​​​കാ​​​​ലം മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ മ​​​​ധു​​​​രി​​​​ക്കു​​​​ന്ന ഒ​​​​രു കാ​​​​ലം കൂ​​​​ടി​​​​യാ​​​​ണ്.

എ​​​​ണ്ണ​​​​മ​​​​റ്റ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും പ​​​​രി​​​​ണാ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ സ​​​​ഞ്ച​​​​രി​​​​ച്ച​​​​പ്പോ​​​​ൾ ആ ​​​​മാ​​​​റ്റ​​​​ത്തി​​​​നൊ​​​​പ്പം മ​​​​ധു​​​​വി​​​​ലെ ന​​​​ട​​​​ൻ ത​​​​ല​​​​പ്പൊ​​​​ക്ക​​​​ത്തോ​​​​ടെ ന​​​​ട​​​​ന്നു.

ഇ​​​​രു​​​​ളും വെ​​​​ളി​​​​ച്ച​​​​വും ഇ​​​​ഴ​​​​ചേ​​​​ർ​​​​ന്ന ബ്ലാ​​​​ക്ക് ആ​​​​ൻ​​​​ഡ് വൈ​​​​റ്റ് കാ​​​​ലം മു​​​​ത​​​​ൽ തി​​​​ര​​​​ശീ​​​​ല​​​​യ്ക്ക് വ​​​​ർ​​​​ണ​​​​പ്പൊ​​​​ലി​​​​മ ചാ​​​​ർ​​​​ത്തി​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ യു​​​​ഗം വ​​​​രെ ത​​​​ല​​​​മു​​​​റ​​​​ക​​​​ൾ​​​​ക്ക് പ്ര​​​​തീ​​​​ക്ഷ​​​​യും പ്ര​​​​ചോ​​​​ദ​​​​ന​​​​വു​​​​മാ​​​​യി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ഭാവി​​​​ലാ​​​​സം പ​​​​ട​​​​ർ​​​​ന്നു.

നാ​​​​യ​​​​ക​​​​നും ഉ​​​​പ​​​​നാ​​​​യ​​​​ക​​​​നും വി​​​​ല്ല​​​​നും ഒ​​​​ക്കെ​​​​യാ​​​​യി വെ​​​​ള്ളി​​​​ത്തി​​​​ര​​​​യി​​​​ൽ ആ​​​​ടി​​​​ത്തി​​​​മി​​​​ർ​​​​ക്കു​​​​ന്പോ​​​​ൾ ത​​​​ന്നെ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നും നി​​​​ർ​​​​മാ​​​​താ​​​​വു​​​​മാ​​​​യി കൂ​​​​ടുവി​​​​ട്ടു കൂ​​​​ടു​​​​മാ​​​​റി സി​​​​നി​​​​മ​​​​യെ​​​​ന്ന ക​​​​ല​​​​യെ കൈ​​​​വി​​​​ടാ​​​​തെ കൂ​​​​ടെ ന​​​​ട​​​​ന്നൊ​​​​രാ​​​​ൾ.

ന​​​​വ​​​​തി ആ​​​​ഘോ​​​​ഷി​​​​ക്കു​​​​ന്ന വേ​​​​ള​​​​യി​​​​ൽത്ത​​​​ന്നെ അ​​​​ഭി​​​​ന​​​​യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ അ​​​​റു​​​​പ​​​​താം വാ​​​​ർ​​​​ഷി​​​​കവും ആ​​​​ഘോ​​​​ഷി​​​​ക്കാ​​​​ൻ ഭാ​​​​ഗ്യം കി​​​​ട്ടി​​​​യ മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മാ​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ലെ ഒ​​​​രേ ഒ​​​​രു മ​​​​ഹാ​​​​ന​​​​ട​​​​ൻ.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം മേ​​​​യ​​​​റാ​​​​യി​​​​രു​​​​ന്ന കീ​​​​ഴ​​​​ത് ത​​​​റ​​​​വാ​​​​ട്ടി​​​​ൽ ആ​​​​ർ. പ​​​​ര​​​​മേ​​​​ശ്വ​​​​ര​​​​ൻ​​​​പി​​​​ള്ള​​​​യു​​​​ടെ​​​​യും ത​​​​ങ്ക​​​​മ്മ​​​​യു​​​​ടെ​​​​യും മൂ​​​​ത്ത മ​​​​ക​​​​നാ​​​​യി 1933 സെ​​​​പ്റ്റം​​​​ബ​​​​ർ 23ന് ​​​​ഗൗ​​​​രീ​​​​ശ​​​​പ​​​​ട്ട​​​​ത്ത് ജ​​​​നി​​​​ച്ച മാ​​​​ധ​​​​വ​​​​ൻ നാ​​​​യ​​​​രു​​​​ടെ ഉ​​​​ള്ളി​​​​ൽ ന​​​​ട​​​​നാ​​​​വു​​​​ക എ​​​​ന്ന ആ​​​​ഗ്ര​​​​ഹം കു​​​​ട്ടി​​​​ക്കാ​​​​ല​​​​ത്തുത​​​​ന്നെ തി​​​​ര​​​​നോ​​​​ട്ടം ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഏ​​​​ഴാം വ​​​​യ​​​​സി​​​​ൽ വി​​​​ജെ​​​​ടി ഹാ​​​​ളി​​​​ൽ വ​​​​ച്ച് അ​​​​പ്പൂ​​​​പ്പ​​​​ൻ പ​​​​ദ്മ​​​​നാ​​​​ഭ​​​​പി​​​​ള്ള ഹാ​​​​സ്യ​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​​യി വേ​​​​ഷ​​​​മി​​​​ട്ട നാ​​​​ട​​​​കം ക​​​​ണ്ട കു​​​​ഞ്ഞു മാ​​​​ധ​​​​വ​​​​ന്‍റെ ഉ​​​​ള്ളി​​​​ൽ നാ​​​​ട​​​​ക​​​​ത്തോ​​​​ടു​​​​ള്ള ക​​​​ന്പം ക​​​​യ​​​​റി​​​​പ്പ​​​​റ്റി​​​​യ​​​​താ​​​​ണ്.

എ​​​​സ്എം​​​​വി സ്കൂ​​​​ൾ, പേ​​​​ട്ട സ്കൂ​​​​ൾ, സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് സ്കൂ​​​​ൾ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്ത് നാ​​​​ട​​​​കം ല​​​​ഹ​​​​രി​​​​യും ആ​​​​വേ​​​​ശ​​​​വു​​​​മാ​​​​യി വ​​​​ള​​​​ർ​​​​ന്നു.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തെ അ​​​​മ​​​​ച്വ​​​​ർ നാ​​​​ട​​​​ക പ്ര​​​​സ്ഥാ​​​​നം പൂ​​​​ത്തു ത​​​​ളി​​​​ർ​​​​ത്ത കാ​​​​ലം മ​​​​ധു​​​​വി​​​​ലെ നാ​​​​ട​​​​ക​​​​ക്കാ​​​​ര​​​​ന്‍റെ​​​​യും വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​ടെ കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നു.

ബ​​​​നാ​​​​റ​​​​സ് യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി​​​​യി​​​​ൽനി​​​​ന്ന് എംഎ ബി​​​​രു​​​​ദം സ്വ​​​​ന്ത​​​​മാ​​​​ക്കി മ​​​​ട​​​​ങ്ങി​​​​യെ​​​​ത്തി​​​​യ മ​​​​ധു കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​നാ​​​​യി ജീ​​​​വി​​​​തയാ​​​​ത്ര തു​​​​ട​​​​ർ​​​​ന്നു.

അ​​​​പ്പോ​​​​ഴും നാ​​​​ട​​​​ക​​​​ത്തെ കൈ​​​​വി​​​​ടാ​​​​ൻ അ​​​​ദ്ദേ​​​​ഹം ത​​​​യാ​​​​റാ​​​​യി​​​​ല്ല. നാ​​​​ട​​​​ക​​​​മെ​​​​ന്ന പ്ര​​​​ലോ​​​​ഭ​​​​നം ജോ​​​​ലി രാ​​​​ജി​​​​വ​​​​ച്ച് നാ​​​​ഷ​​​​ണ​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് ഡ്രാ​​​​മ​​​​യി​​​​ൽ പ​​​​ഠ​​​​ന​​​​ത്തി​​​​നു ചേ​​​​രു​​​​ന്ന​​​​തു വ​​​​രെ എ​​​​ത്തി​​​​ച്ചു.

അ​​​​വി​​​​ടു​​​​ത്തെ പ​​​​ഠ​​​​നം ക​​​​ഴി​​​​ഞ്ഞ് പു​​​​റ​​​​ത്തി​​​​റ​​​​ങ്ങു​​​​ന്പോ​​​​ൾ പി. ​​​​മാ​​​​ധ​​​​വ​​​​ൻ നാ​​​​യ​​​​ർ എ​​​​ന്ന മ​​​​ധു​​​​വി​​​​നെ മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ന്‍റെ വെ​​​​ള്ളി​​​​ത്തി​​​​ര കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 1963ൽ ​​​​എ​​​​ൻ.​​​​എ​​​​ൻ. പി​​​​ഷാ​​​​ര​​​​ടി​​​​യു​​​​ടെ നി​​​​ണ​​​​മ​​​​ണി​​​​ഞ്ഞ കാ​​​​ൽ​​​​പാ​​​​ടു​​​​ക​​​​ൾ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ അ​​​​ര​​​​ങ്ങേ​​​​റ്റം.

പ​​​​ട്ടാ​​​​ള​​​​ക്കാ​​​​ര​​​​ൻ സ്റ്റീ​​​​ഫ​​​​നാ​​​​യി ചി​​​​ത്ര​​​​ത്തി​​​​ൽ തി​​​​ള​​​​ങ്ങി​​​​യ മ​​​​ധു​​​​വി​​​​നെ പ്രേ​​​​ക്ഷ​​​​ക ലോ​​​​കം ഇ​​​​രു​​​​കൈ​​​​യ്യും നീ​​​​ട്ടി സ്വീ​​​​ക​​​​രി​​​​ച്ചു. രാ​​​​മു കാ​​​​ര്യാ​​​​ട്ടി​​​​ന്‍റെ മൂ​​​​ടു​​​​പ​​​​ട​​​​ത്തി​​​​ൽ വേ​​​​ഷ​​​​മി​​​​ട്ട​​​​തോ​​​​ടെ അ​​​​ഭി​​​​ന​​​​യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ൽ മ​​​​ധു​​​​വി​​​​ന് പി​​​​ന്നെ തി​​​​രി​​​​ഞ്ഞുനോ​​​​ക്കേ​​​​ണ്ടി വ​​​​ന്നി​​​​ട്ടി​​​​ല്ല.

രാ​​​​മു കാ​​​​ര്യാ​​​​ട്ടി​​​​ന്‍റെ ചെ​​​​മ്മീ​​​​നി​​​​ലെ പ​​​​രീ​​​​ക്കു​​​​ട്ടി പ്ര​​​​ണ​​​​യ​​​​മു​​​​ള്ള കാ​​​​ല​​​​ത്തോ​​​​ളം മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ ഓ​​​​ർ​​​​മ​​​​യി​​​​ൽ ത​​​​ങ്ങി നി​​​​ൽ​​​​ക്കു​​​​ന്ന തി​​​​ള​​​​ക്ക​​​​മു​​​​റ്റ ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​​യി. ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ പ​​​​ല ഭാ​​​​വ​​​​ങ്ങ​​​​ളാ​​​​വാ​​​​ഹി​​​​ച്ച ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളാ​​​​യി അ​​​​ദ്ദേ​​​​ഹം വെ​​​​ള്ളി​​​​ത്തി​​​​ര​​​​യി​​​​ൽ ആ​​​​ടി​​​​ത്തി​​​​മി​​​​ർ​​​​ത്തു.

സൂ​​​​പ്പ​​​​ർ​​​​താ​​​​ര പ​​​​ദ​​​​വി​​​​ക​​​​ൾ​​​​ക്കു പി​​​​ന്നാ​​​​ലെ പോ​​​​കാ​​​​തെ ന​​​​ട​​​​നെ​​​​ന്ന സ്വ​​​​ത്വ​​​​ത്തി​​​​ൽ അ​​​​ച​​​​ഞ്ച​​​​ല​​​​മാ​​​​യി നി​​​​ലകൊ​​​​ണ്ടു.സ​​​​ത്യ​​​​നും പ്രേം​​​​ന​​​​സീ​​​​റും സി​​​​നി​​​​മ​​​​യി​​​​ൽ ക​​​​ത്തി​​​​നി​​​​ൽ​​​​ക്കു​​​​ന്ന കാ​​​​ല​​​​മാ​​​​യി​​​​രു​​​​ന്നി​​​​ട്ടും മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മ​​​​യി​​​​ൽ ത​​​​ന്‍റെ അ​​​​ഭി​​​​ന​​​​യ മി​​​​ക​​​​വുകൊ​​​​ണ്ട് അ​​​​ദ്ദേ​​​​ഹം സ്ഥാ​​​​ന​​​​മു​​​​റ​​​​പ്പി​​​​ച്ചു.

ഭാ​​​​ർ​​​​ഗ​​​​വീ നി​​​​ല​​​​യം, ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ, വി​​​​രു​​​​ന്നു​​​​കാ​​​​രി, അ​​​​ശ്വ​​​​മേ​​​​ധം, ക​​​​ള്ളി​​​​ച്ചെ​​​​ല്ല​​​​മ്മ, ഹൃ​​​​ദ​​​​യം ഒ​​​​രു ക്ഷേ​​​​ത്രം, ഇ​​​​താ ഇ​​​​വി​​​​ടെ വ​​​​രെ തു​​​​ട​​​​ങ്ങി​​​​യ ച​​​​ല​​​​ച്ചി​​​​ത്ര​​​​ങ്ങ​​​​ൾ മ​​​​ധു​​​​വി​​​​ന്‍റെ പ​​​​ക​​​​ർ​​​​ന്നാ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ മ​​​​ല​​​​യാ​​​​ളിപ്രേ​​​​ക്ഷ​​​​ക​​​​രെ വി​​​​സ്മ​​​​യി​​​​പ്പി​​​​ച്ചു.

വൈ​​​​ക്കം മു​​​​ഹ​​​​മ്മ​​​​ദ് ബ​​​​ഷീ​​​​ർ, ത​​​​ക​​​​ഴി, പി. ​​​​കേ​​​​ശ​​​​വ​​​​ദേ​​​​വ്, ഉ​​​​റൂ​​​​ബ്, പൊ​​​​ൻ​​​​കു​​​​ന്നം വ​​​​ർ​​​​ക്കി, ച​​​​ങ്ങ​​​​ന്പു​​​​ഴ, എം.​​​​ടി. വാ​​​​സു​​​​ദേ​​​​വ​​​​ൻ നാ​​​​യ​​​​ർ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ

സാ​​​​ഹി​​​​ത്യ കൃ​​​​തി​​​​ക​​​​ൾ സി​​​​നി​​​​മ​​​​യാ​​​​യ​​​​പ്പോ​​​​ൾ ആ ​​​​സി​​​​നി​​​​മ​​​​ക​​​​ളി​​​​ലെ ഒ​​​​ഴി​​​​ച്ചു​​​​കൂ​​​​ടാ​​​​നാ​​​​കാ​​​​ത്ത സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി മ​​​​ധു മാ​​​​റി.വാ​​​​യ​​​​ന​​​​യി​​​​ലൂ​​​​ടെ മ​​​​ല​​​​യാ​​​​ളി​​​​യു​​​​ടെ ഉ​​​​ള്ളി​​​​ൽ ചേ​​​​ക്കേ​​​​റി​​​​യ ക​​​​ഥാ​​​​പ​​​​ത്ര​​​​ങ്ങ​​​​ളെ വെ​​​​ള്ളി​​​​ത്തി​​​​ര​​​​യി​​​​ൽ അ​​​​ന​​​​ശ്വ​​​​ര​​​​മാ​​​​ക്കി​​​​യ അ​​​​പൂ​​​​ർ​​​​വം ന​​​​ട​​​ന്മാ​​​​രി​​​​ൽ ഒ​​​​രാ​​​​ൾകൂ​​​​ടി​​​​യാ​​​​ണ് അ​​​​ദ്ദ​​​​ഹം.

ഒ​​​​രു ഘ​​​​ട്ട​​​​ത്തി​​​​ൽ സ​​​​മാ​​​​നരീ​​​​തി​​​​യി​​​​ലു​​​​ള്ള ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ താ​​​​ൻ ത​​​​ള​​​​ച്ചി​​​​ട​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്നു തോ​​​​ന്നി​​​​യ​​​​പ്പോ​​​​ൾ സം​​​​വി​​​​ധാ​​​​ന രം​​​​ഗ​​​​ത്തേ​​​​ക്കും അ​​​​ദ്ദേ​​​​ഹം ചു​​​​വ​​​​ടുവ​​​​ച്ചു.

1970ലാ​​​​ണ് അ​​​​ദ്ദേ​​​​ഹം സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത പ്രി​​​​യ എ​​​​ന്ന സി​​​​നി​​​​മ പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ​​​​ത്. ചി​​​​ത്ര​​​​ത്തി​​​​ലെ പ്ര​​​​തി​​​​നാ​​​​യ​​​​ക​​​​നാ​​​​യ ഗോ​​​​പ​​​​ൻ എ​​​​ന്ന ക​​​​ഥാ​​​​പാ​​​​ത്ര​​​​മാ​​​​യി എ​​​​ത്തി മ​​​​ധു​​​​വി​​​​ലെ ന​​​​ട​​​​ൻ കാ​​​​ണി​​​​ക​​​​ളെ വീ​​​​ണ്ടും വി​​​​സ്മ​​​​യി​​​​പ്പി​​​​ച്ചു.

ആ ​​​​വ​​​​ർ​​​​ഷ​​​​ത്തെ മി​​​​ക​​​​ച്ച ര​​​​ണ്ടാ​​​​മ​​​​ത്തെ ചി​​​​ത്ര​​​​ത്തി​​​​നു​​​​ള്ള സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പു​​​​ര​​​​സ്കാ​​​​രം ചി​​​​ത്രം സ്വ​​​​ന്ത​​​​മാ​​​​ക്കി.സി​​​​ന്ദു​​​​ര​​​​ച്ചെ​​​​പ്പ്, തീ​​​​ക്ക​​​​ന​​​​ൽ തു​​​​ട​​​​ങ്ങി 12 ചി​​​​ത്ര​​​​ങ്ങ​​​​ൾ അ​​​​ദ്ദേ​​​​ഹം സം​​​​വി​​​​ധാ​​​​നം ചെ​​​​യ്തു. പ​​​​ല​​​​തും അ​​​​ക്കാ​​​​ല​​​​ത്തെ ഹി​​​​റ്റു​​​​ക​​​​ളാ​​​​യി.

അ​​​​സ്ത​​​​മ​​​​യം, പ്ര​​​​ഭാ​​​​ത​​​​സ​​​​ന്ധ്യ തു​​​​ട​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലൂ​​​​ടെ അ​​​​ദ്ദേ​​​​ഹം നി​​​​ർ​​​​മാ​​​​താ​​​​വി​​​​ന്‍റെ കു​​​​പ്പാ​​​​യ​​​​വു​​​​മ​​​​ണി​​​​ഞ്ഞു. മി​​​​നി എ​​​​ന്ന ചി​​​​ത്രം 43-ാമ​​​​ത് ദേ​​​​ശീ​​​​യ ച​​​​ല​​​​ച്ചി​​​​ത്ര പു​​​​ര​​​​സ്കാ​​​​ര പ​​​​ട്ടി​​​​ക​​​​യി​​​​ലും ഇ​​​​ടം​​​​പി​​​​ടി​​​​ച്ചു. പ​​​​തി​​​​ന​​​​ഞ്ചോ​​​​ളം സി​​​​നി​​​​മ​​​​ക​​​​ൾ നി​​​​ർ​​​​മി​​​​ച്ച മ​​​​ധു മ​​​​ല​​​​യാ​​​​ള​​​​ത്തി​​​​ലെ ഹി​​​​റ്റ് ചി​​​​ത്ര​​​​ങ്ങ​​​​ളു​​​​ടെ നി​​​​ർ​​​​മാ​​​​താ​​​​വ് കൂ​​​​ടി​​​​യാ​​​​യി.

അ​​​​മി​​​​താ​​​​ഭ് ബ​​​​ച്ച​​​​ന്‍റെ ക​​​​ന്നിച്ചിത്ര​​​​മാ​​​​യ സാ​​​​ഥ് ഹി​​​​ന്ദു​​​​സ്ഥാ​​​​നി​​​​യി​​​​ലൂ​​​​ടെ അ​​​​ദ്ദേ​​​​ഹം ഹി​​​​ന്ദി സി​​​​നി​​​​മ​​​​യി​​​​ലും ത​​​​ന്‍റെ അ​​​​ഭി​​​​ന​​​​യമി​​​​ക​​​​വ് കാ​​​​ട്ടി. തു​​​​ട​​​​ർ​​​​ന്നും ഹി​​​​ന്ദി സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ അ​​​​ഭി​​​​ന​​​​യി​​​​ച്ച അ​​​​ദ്ദേ​​​​ഹം ത​​​​മി​​​​ഴ് സി​​​​നി​​​​മ​​​​ക​​​​ളി​​​​ലും തി​​​​ള​​​​ങ്ങി.
സ​​​​ത്യ​​​​ന്‍റെ​​​​യും പ്രേം ​​​​ന​​​​സീ​​​​റി​​​​ന്‍റെ​​​​യും

ഒ​​​​പ്പം അ​​​​ഭി​​​​ന​​​​യജീ​​​​വി​​​​തം ആ​​​​രം​​​​ഭി​​​​ച്ച അ​​​​ദ്ദേ​​​​ഹം സൂ​​​​പ്പ​​​​ർ​​​​താ​​​​ര​​​​ങ്ങ​​​​ളാ​​​​യ മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​നും മ​​​​മ്മൂ​​​​ട്ടി​​​​ക്കു​​​​മൊ​​​​പ്പ​​​​വും വേ​​​​ഷ​​​​മി​​​​ട്ടു. തി​​​​ര​​​​ശീ​​​​ല​​​​യി​​​​ലും പു​​​​റ​​​​ത്തും മ​​​​ല​​​​യാ​​​​ള സി​​​​നി​​​​മാ ത​​​​റ​​​​വാ​​​​ട്ടി​​​​ലെ പു​​​​തു​​​​താ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം കാ​​​​ര​​​​ണ​​​​വ​​​​രാ​​​​യി തി​​​​ള​​​​ങ്ങി.

അ​​​​റു​​​​പ​​​​തു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ അ​​​​തു​​​​ല്യ​​​​മാ​​​​യ ത​​​​ന്‍റെ അ​​​​ഭി​​​​ന​​​​യ​​​​സി​​​​ദ്ധി​​​​യി​​​​ലൂ​​​​ടെ ഒ​​​​ട്ടേ​​​​റെ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളും അ​​​​ദ്ദേ​​​​ഹ​​​​ത്തെ തേ​​​​ടി​​​​യെ​​​​ത്തി. 2013ൽ ​​​​രാ​​​​ജ്യം പ​​​​ദ്മ​​​​ശ്രീ ന​​​​ൽ​​​​കി അ​​​​ദ്ദേ​​​​ഹ​​​​ത്തെ ആ​​​​ദ​​​​രി​​​​ച്ചു. 2004ൽ ​​​​സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ജെ.​​​​സി. ഡാ​​​​നി​​​​യ​​​​ൽ പു​​​​ര​​​​സ്കാ​​​​രം സ​​​​മ്മാ​​​​നി​​​​ച്ചും മ​​​​ധു എ​​​​ന്ന അ​​​​തു​​​​ല്യ ന​​​​ട​​​​നെ ആ​​​​ദ​​​​രി​​​​ച്ചു.

ന​​​​വ​​​​തി​​​​യു​​​​ടെ നി​​​​റ​​​​വി​​​​ൽ പു​​​​തു​​​​ത​​​​ല​​​​മു​​​​റ​​​​യി​​​​ലെ താ​​​​ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും ക​​​​ലാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ​​​​യും സ്നേ​​​​ഹാ​​​​ദ​​​​ര​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങി അ​​​​ദ്ദേ​​​​ഹം ഇ​​​​പ്പോ​​​​ഴും അ​​​​വ​​​​ർ​​​​ക്കൊ​​​​പ്പം സ​​​​ജീ​​​​വ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്നു;

സി​​​​നി​​​​മ ക​​​​ണ്ടും വ​​​​ർ​​​​ത്ത​​​​മാ​​​​നം പ​​​​റ​​​​ഞ്ഞും. കോ​​​​വി​​​​ഡ് കാ​​​​ലം മു​​​​ത​​​​ൽ തി​​​​യ​​​​റ്റ​​​​റി​​​​ൽ പോ​​​​യി സി​​​​നി​​​​മ കാ​​​​ണു​​​​ന്ന​​​​തു നി​​​​ർ​​​​ത്തി​​​​യെ​​​​ങ്കി​​​​ലും ഓ​​​​ണ്‍​ലൈ​​​​നി​​​​ലൂ​​​​ടെ ഇ​​​​പ്പോ​​​​ഴും അ​​​​ദ്ദേ​​​​ഹം പ​​​​ഴ​​​​യ​​​​തും പു​​​​തി​​​​യ​​​​തു​​​​മാ​​​​യ സി​​​​നി​​​​മ​​​​ക​​​​ൾ ക​​​​ണ്ടു കൊ​​​​ണ്ടേ​​​​യി​​​​രി​​​​ക്കു​​​​ന്നു; സി​​​​നി​​​​മയെ​​​​ന്ന അ​​​​ത്ഭു​​​​ത​​​​ത്തക്കു​​​​റി​​​​ച്ച് ക​​​​ണ്ടും കേ​​​​ട്ടും പ​​​​ഠി​​​​ച്ചും മ​​​​തി​​​​വ​​​​രാ​​​​ത്ത ഒ​​​​രു കു​​​​ട്ടി​​​​യു​​​​ടെ മ​​​​ന​​​​സോ​​​​ടെ..

അ​​​​ഭി​​​​ന​​​​യകു​​​​ല​​​​പ​​​​തിക്കു ന​​​​വ​​​​തി​​​​ മംഗളങ്ങൾ.

Related posts

Leave a Comment