കേ​ണ​ൽ അ​നി​ൽ കാ​ലെ​യു​ടെ മ​ര​ണം; ഇ​ന്ത്യ​യോ​ടു മാ​പ്പു പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ

 


ന്യൂ​ഡ​ൽ​ഹി: ഗാ​സ​യി​ലെ റ​ഫ​യി​ൽ ഇ​സ്ര​യേ​ൽ വെ​ടി​വ​യ്പി​ൽ യു​എ​ൻ ഉ​ദ്യോ​ഗ​സ്ഥ​നാ​യ മു​ൻ ഇ​ന്ത്യ​ൻ ആ​ർ​മി ഓ​ഫീ​സ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​യോ​ട് മാ​പ്പ് പ​റ​ഞ്ഞ് ഐ​ക്യ​രാ​ഷ്ട്ര​സ​ഭ. യു​എ​ൻ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് ഓ​ഫ് സേ​ഫ്റ്റി ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി​യി​ൽ സെ​ക്യൂ​രി​റ്റി കോ​ർ​ഡി​നേ​ഷ​ൻ ഓ​ഫീ​സ​റാ​യ കേ​ണ​ൽ വൈ​ഭ​വ് അ​നി​ൽ കാ​ലെ (46) ആ​ണു ക​ഴി​ഞ്ഞ​ദി​വ​സം കൊ​ല്ല​പ്പെ​ട്ട​ത്.

ര​ണ്ടു മാ​സം മു​മ്പാ​ണ് ഇ​ദ്ദേ​ഹം യു​എ​ന്നി​ൽ ചേ​ർ​ന്ന​ത്. “ഞ​ങ്ങ​ളു​ടെ ക്ഷ​മാ​പ​ണ​വും ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നോ​ടും ജ​ന​ങ്ങ​ളോ​ടും ഞ​ങ്ങ​ളു​ടെ അ​നു​ശോ​ച​ന​വും അ​റി​യി​ക്കു​ന്നു.

” യു​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്‍റോ​ണി​യോ ഗു​ട്ടെ​റ​സി​ന്‍റെ ഡെ​പ്യൂ​ട്ടി വ​ക്താ​വ് ഫ​ർ​ഹാ​ൻ ഹ​ഖ് പ​റ​ഞ്ഞു. ഇ​ന്ത്യ ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ഞ​ങ്ങ​ൾ അ​ഭി​ന​ന്ദി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment