ലിവ് ഇൻ റിലേഷൻഷിപ്പിനെക്കുറിച്ച് തുറന്ന് പറഞ്ഞ് അഞ്ജു അരവിന്ദ്. ആദ്യ രണ്ട് വിവാഹ ബന്ധങ്ങളും വേർപിരിഞ്ഞ ശേഷമാണ് അഞ്ജു ഇപ്പോൾ തനിക്ക് സ്കൂൾ കാലം മുതൽ അറിയാവുന്ന സുഹൃത്ത് സഞ്ജയ് അമ്പലപറമ്പത്തുമായി ലിവ് ഇൻ റിലേഷൻഷിപ്പിൽ ആയിരിക്കുന്നത്. സഞ്ജയ്യെക്കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.
ദൈവത്തെപ്പോലെയാണു സഞ്ജുവേട്ടൻ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. ഞാൻ വളരെ ഹാപ്പിയാണ്. ആരുടെയും സർട്ടിഫിക്കറ്റ് വേണ്ട. അത്രയും മനസു നിറഞ്ഞ ജീവിതമാണു ഞാൻ ജീവിക്കുന്നത്. നെഗറ്റീവ് കമന്റുകൾ വായിക്കുമ്പോൾ കുറച്ചു വിഷമം തോന്നും. അതൊക്കെ ദൈവത്തിനുവിട്ടു കൊടുക്കും.
നമ്മളെപ്പറ്റി അറിയുന്നവർക്ക് നമ്മളെ അറിയാം. ഞാൻ ആരുടെയും ജീവിതത്തിൽ ഇടപെടുന്നില്ല. നമ്മളെങ്ങനെ ജീവിക്കണമെന്നു തീരുമാനിക്കുന്നതു നമ്മളാണ്. ആൾക്കാർ പലതും പറയും. അതിനു ചെവി കൊടുക്കാൻ നിന്നാൽ നമ്മുടെ സന്തോഷം നഷ്ടപ്പെടുമെന്നേയുള്ളൂ. എപ്പോഴും പോസിറ്റീവായിരിക്കുക. ഫിലിം ഫീൽഡിലെ സെലിബ്രിറ്റി സ്റ്റാറ്റസിൽ അല്ല ഞാൻ ജീവിക്കുന്നത്.
സെലിബ്രിറ്റി സ്റ്റാറ്റസൊന്നും എന്നെ ബാധിച്ചിട്ടേയില്ല. അതേപോലെയാണ് ഇപ്പോഴും ഞാൻ ഉള്ളത്. എന്റെ വിഷമം ഞാൻ ഭഗവാനോടു കരഞ്ഞുപറയും. സഹസ്രനാമം ചൊല്ലിക്കഴിഞ്ഞാൽ ചെറുതായിപ്പോലും ഒരു സങ്കടം മനസിലുണ്ടാവില്ല എന്ന് അഞ്ജു പറഞ്ഞു.