പെരുമ്പാവൂർ: വയോധികയെ തോട്ടത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടുവ മനയ്ക്കപ്പടി ഔസേഫ് ഭാര്യ അന്നം (8)4 ആണ് ഇന്നലെ രാത്രി വീടിന് കുറച്ച് ദൂരത്തുള്ള തോട്ടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ഈ തോട്ടത്തിലെ നോട്ടക്കാരിയാണ് അന്നം. എല്ലാ ദിവസവും അന്നം ഇവിടെ എത്താറുണ്ട്.
ഇന്നലെ രാവിലെ 11.30 യോടെ വീട്ടിൽനിന്നും പോയതാണ്. അഞ്ചോടെ വീട്ടിൽ തിരിച്ച് എത്താറുണ്ട്. എന്നാൽ രാത്രി ആയിട്ടും എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. സ്വർണമാല അന്നം വീട്ടിൽ ഊരി വെച്ചിട്ടാണ് പോകാറുള്ളത്.
കൈയിലെ വള ഊരാറില്ലായിരുന്നു. അഞ്ച് വളയിൽ രണ്ടെണ്ണം നഷ്ടപ്പെട്ടിട്ടുണ്ട്.
മൃതദേഹത്തിന് സമീപം തോട്ടത്തിൽനിന്നും പെറുക്കിയ ജാതിക്കയും അന്നം കൊണ്ടുപോയ വളത്തിന്റെ കവറും ഉണ്ട്. സ്വർണം നഷ്ടപ്പെട്ടിടുള്ളതുകൊണ്ടാണ് മരണത്തിൽ സംശയത്തിന് ഇടയാക്കിയിട്ടുള്ളത് എന്ന് കോടനാട് പോലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപം രക്തം കിടക്കുന്നുണ്ട് .
തോട്ടത്തിൽ പാമ്പുകൾ ഉള്ള സ്ഥലമാണ് സംഭവ സ്ഥലത്ത് വിരലടയാള വിദഗ്ധരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും എത്തി വേണ്ട നടപടികൾ സ്വീകരിച്ചു. ഉച്ചയോടെ പോസ്റ്റ്മോർട്ടം നടക്കും. മക്കൾ: മേരി, റോസിലി, ജോസ്, സ്റ്റീഫൻ, ജോണി. ഇളയ മകൻ ജോണിയോടൊപ്പമാണ് അന്നം താമസിച്ചിരുന്നത്.