സൈബര്‍ ആക്രമണം! മോശം കമന്റുകള്‍ തന്നെ വിഷമിപ്പിക്കുന്നു; ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യാനൊരുങ്ങി നടി അന്‍സിബ

tykസിനിമാതാരങ്ങളാണ് സാധാരണയായി ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമങ്ങള്‍ക്ക് വിധേയരാകേണ്ടി വരുന്നത്. മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ യുവനടി അന്‍സിബയാണ് ഏറ്റവും പുതുതായി  സൈബര്‍ ആക്രമണത്തിന് വിധേയയാരിക്കുന്നത്. ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ നടി ഒട്ടേറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയിരുന്നു. കൂടാതെ മറ്റൊരു വിവാദവും നടിയെ തേടിയെത്തി. ഒരു ചാനല്‍ നടിയുടെ സമ്മതം കൂടാതെ അവരുടെ ബിക്കിനിയിട്ടുളള ചിത്രം ഉപയോഗിക്കുകയായിരുന്നു. ഇപ്പോഴിതാ വീണ്ടും അന്‍സിബയ്‌ക്കെതിരെ സൈബര്‍ ആക്രമണം. തന്നെ കുറിച്ച് മോശം കമന്റുകളിടുന്നത് വിഷമിപ്പിക്കുന്നുവെന്നാണ് നടി പറയുന്നത്.തട്ടമിടാതെയുള്ള ഫോട്ടോകള്‍ ഫേസ്ബുക്കില്‍ സോസ്റ്റ് ചെയ്തതിനാണ് ഇതിന് മുമ്പ് നടി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയത്.

തട്ടമിട്ടില്ലെങ്കില്‍ എന്താണ് പ്രശ്‌നം? നരകത്തില്‍ പോകില്ല, നരകം എന്നൊന്നില്ല എന്നും അന്‍സിബ പറഞ്ഞു എന്ന രീതിയിലും വാര്‍ത്ത പ്രചരിച്ചിരുന്നു. ഒരു ടെലിവിഷന്‍ ചാനല്‍ തന്റെ മുഖച്ഛായയുള്ള സ്ത്രീയുടെ ഫോട്ടോ താനാണെന്ന രീതിയില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നെന്നാണ് അന്‍സിബ പറഞ്ഞത്. തന്നോട് ചോദിക്കാതെയാണ് ആ ഫോട്ടോ ഉപയോഗിച്ചത്. അത് തമിഴ് നടി വര്‍ഷയുടെ ബിക്കിനി ഫോട്ടോയാണെന്നും എന്നാല്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ താനാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും അന്‍സിബ വ്യക്തമാക്കിരുന്നു. വ്യാജ ഫേസ് ബുക്ക് അക്കൗണ്ടുകളാണിപ്പോള്‍ നടിയെ അലട്ടുന്നത്. തന്റെ പേരില്‍ പത്തിലേറെ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നാണ് നടി പറയുന്നത്. പലരും തന്നെ കുറിച്ച് മോശം കമന്റുകളിടുന്നത് തന്നെ വളരെയധികം വിഷമിപ്പിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നുമാണ് അന്‍സിബ പറയുന്നത്.

Related posts