റിയോ: ഇറ്റാലിയന്‍ മാനേജര്‍ കാര്‍ലോ ആന്‍സിലോട്ടിയുടെ ബ്രസീല്‍ ടീമില്‍ സൂപ്പര്‍ താരം നെയ്മറിന് ഇടം ലഭിച്ചില്ല. 2026 ഫിഫ ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ ഇക്വഡോര്‍, പരാഗ്വെ ടീമുകള്‍ക്കെതിരേ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിലാണ് നെയ്മറിന് ഇടമില്ലാത്തത്.
ജൂണ്‍ ആറിന് ഇക്വഡോറിനെയും 11നു പരാഗ്വെയെയും ബ്രസീല്‍ നേരിടും. സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡ് വിട്ട് ഞായറാഴ്ചയാണ് ആന്‍സിലോട്ടി റിയോ ഡി ജനീറോയില്‍ എത്തിയത്. തിങ്കളാഴ്ച തന്റെ ആദ്യ ബ്രസീല്‍ ടീമിനെ ആന്‍സിലോട്ടി പ്രഖ്യാപിച്ചു.
കാസെമിറൊ ഇന്‍
പരിക്കുമാറി കഴിഞ്ഞ ആഴ്ച സാന്റോസ് ടീമില്‍ തിരിച്ചെത്തിയ നെയ്മറിനെ ഒഴിവാക്കിയ ആന്‍സിലോട്ടി, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ മധ്യനിരതാരം കാസെമിറൊയെ ഉള്‍പ്പെടുത്തി.
ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് കാസെമിറൊ ദേശീയ ടീമിലെത്തുന്നത്. വിനീഷ്യസ് ജൂണിയര്‍ റയല്‍ മാഡ്രിഡ് ക്ലബ്ബിനായി കളിക്കുന്നതുപോലെ മികച്ച പ്രകടനം ബ്രസീല്‍ ജഴ്സിയില്‍ കാഴ്ചവയ്ക്കുമെന്ന ഉറപ്പും തന്റെ ആദ്യ ടീം പ്രഖ്യാപിച്ചുകൊണ്ടുള്ള പത്രസമ്മേളനത്തില്‍ ആന്‍സിലോട്ടി നടത്തി.
ആന്‍സിലോട്ടിയുടെ ബ്രസീലില്‍ നെയ്മര്‍ ഇല്ല
