കടിയേറ്റതിനെതുടര്‍ന്ന് ശരീരം ചൊറിഞ്ഞുതടിച്ചു, ശ്വാസതടസ്സവും അനുഭവപ്പെട്ടു! റിയാദില്‍ ഉറുമ്പുകടിയേറ്റ് വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു

സൗദി അറേബ്യയിലെ റിയാദില്‍ ഉറുമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി മരിച്ചു. കഴിഞ്ഞ മാസം വീട്ടില്‍ വെച്ച് വിഷ ഉറുമ്പിന്റെ കടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവതി കരുവാറ്റ (മുട്ടത്തില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജഫി(33)യാണു മരിച്ചത്.

രണ്ടാഴ്ച മുമ്പ് വിഷ ഉറുമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്നലെ പുലര്‍ച്ചെ അഞ്ചിനാണ് മരിച്ചത്. മാര്‍ച്ച് 19 നായിരുന്നു ഉറുമ്പു കടിച്ചത്. ഉടന്‍ തന്നെ ശരീരം ചൊറിഞ്ഞു തടിക്കുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. തുടന്ന് ആശുപത്രിയില്‍ എത്തിക്കുകയും പിന്നീട് നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയും ചെയ്തു.

ചികിത്സ ഫലിക്കാത്തതിനെതുടര്‍ന്ന് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഇവര്‍ മരിച്ചതായി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. വിഷ ഉറുമ്പിന്റെ കടിയേറ്റ് ആളുകള്‍ മരിച്ച സംഭവം ദുബായില്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചെറിയ ഉറുമ്പുകളുടെ ചെറിയ അംശം വിഷം തന്നെ ഒരാളെ കൊല്ലാന്‍ ശേഷിയുള്ളതാണത്രേ. കടിയേറ്റ് ഒരു മണിക്കൂറിനുള്ളില്‍ ചികിത്സ തേടുന്നക എന്നതാണ് ചെയ്യേണ്ടത്.

 

Related posts