ദീര്‍ഘ കാലം ധനമന്ത്രിയായിട്ടും ഒന്നും ചെയ്തില്ല; തോമസ് ഐസകിനെതിരേ ആ​ന്‍റോ ആ​ന്‍റ​ണി

പ​ത്ത​നം​തി​ട്ട: തോ​മ​സ് ഐ​സ​കി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ആ​ന്‍റോ ആ​ന്‍റ​ണി എം​പി. വ​ള​രേ​ക്കാ​ലം ധ​ന​മ​ന്ത്രി​യാ​യി​രു​ന്നി​ട്ടും ഗൗ​ര​വ​മാ​യ യാ​തൊ​രു കാ​ര്യ​വും തോ​മ​സ് ഐ​സ​ക് ചെ​യ്തി​ല്ല​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി പ​റ​ഞ്ഞു.

ഔ​ദ്യോ​ഗി​ക സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​നം വ​ന്നി​ല്ല​ങ്കി​ലും നി​യു​ക്ത യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ആ​ന്‍റോ ആ​ന്‍റ​ണി പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​തി​നി​ടെ​യാ​ണ് തോ​മ​സ് ഐ​സ​ക്കി​നെ​തി​രെ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്.

അ​തേ​സ​മ​യം, മൂ​ന്നു​ത​വ​ണ പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ചി​ട്ടും എ​ടു​ത്തു പ​റ​യ​ത്ത​ക്ക ഒ​രു വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​വും ആ​ന്‍റോ ആ​ന്‍റ​ണി എം​പി​ക്ക് ന​ട​ത്താ​ന്‍ ക​ഴി​ഞ്ഞി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് വി​മ​ര്‍​ശി​ച്ചു.

എ​ന്നാ​ൽ, ത​ന്‍റെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​നം ജ​ന​ങ്ങ​ള്‍​ക്ക​റി​യാം. ഇ​ക്കു​റി​യും പ​ത്ത​നം​തി​ട്ട​യി​ല്‍ യു​ഡി​എ​ഫി​ന് വി​ജ​യം ഉ​റ​പ്പാ​ണ്. ഭൂ​രി​പ​ക്ഷ ന്യൂ​ന​പ​ക്ഷ സ​മു​ദാ​യ​ങ്ങ​ളു​ടെ പി​ന്തു​ണ യു​ഡി​എ​ഫി​നു​ണ്ടെ​ന്നാ​ണ് ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ മ​റു​പ​ടി.

Related posts

Leave a Comment