അ​യ്യേ വൃ​ത്തി​കേ​ട്: കൈ​കൊ​ണ്ട് നൂ​ഡി​ൽ​സ് മി​ക്സിം​ഗ്; വൈ​റ​ലാ​യി വീ​ഡി​യോ

‍ഭ​ക്ഷ​ണ​ത്തി​ന്‍റെ രു​ചി​ക്കൊ​പ്പം വൃ​ത്തി​ക്കും ന​മ്മ​ൾ പ്രാ​ധാ​ന്യം ന​ൽ​കാ​റു​ണ്ട്. അ​പ്പോ​ൾ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത് നേ​രി​ട്ട് ക​ണ്ടാ​ലോ? എ​ന്താ​യി​രി​ക്കും അ​വ​സ്ഥ. ഇ​ത്ത​ര​ത്തി​ൽ പ​ല വീ​ഡി​യോ​യും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കാ​റു​ണ്ട്. ഇ​തി​നെ​തി​രേ വ​ലി​യ പ്ര​തി​ഷേ​ധ​വും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​ർ​ന്നു​വ​രാ​റുമു​ണ്ട്.

എ​ന്നാ​ൽ പാ​ർ​ട്ടി​ക്കി​ടെ ഒരാൾ കൈ​കൊ​ണ്ട് നൂ​ഡി​ൽ​സ് കു​ഴ​യ്ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടു​ന്ന​ത്. ഒ​രു വി​രു​ന്നി​നാ​യി സ​ജ്ജീ​ക​രി​ച്ച ഭ​ക്ഷ​ണ കൗ​ണ്ട​റി​ലാ​ണ് സം​ഭ​വം.

ഒ​രു കൈ​യി​ൽ സ്പൂ​ൺ ഉ​ണ്ടെ​ങ്കി​ലും അ​യാ​ളു​ടെ ര​ണ്ടു കൈ​പ്പ​ത്തി​യും നൂ​ഡി​ൽ​സി​ൽ ത​ന്നെ​യാ​ണ്. അ​ടു​പ്പി​ൽ തീ ​ക​ത്തു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. മു​കേ​ന്ദ്ര മൗ​ര്യ എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം യൂ​സ​റാ​ണ് വി​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ആ​റു ദി​വ​സം മു​ന്‍​പ് പ​ങ്കു​വ​ച്ച വീ​ഡി​യോ​യ്ക്ക് ഇ​തി​നോ​ട​കം ത​ന്നെ 2 മി​ല്യ​ൺ കാ​ഴ്ച​ക്കാ​രാ​ണ് ല​ഭി​ച്ച​ത്.

ആ​ഹാ​രം ഉ​ണ്ടാ​ക്കു​മ്പോ​ള്‍ പാ​ലി​ക്കേ​ണ്ട ശു​ചി​ത്വ​ത്തി​നെ കു​റി​ച്ചും ഇ​ത്ത​ര​ത്തി​ല്‍ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഉ​ണ്ടാ​ക്കു​ന്ന ആ​ഹാ​രം ക​ഴി​ക്കു​വ​ന്ന​വ​ര്‍​ക്കു വ​രാ​നി​ട​യു​ള്ള ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ കു​റി​ച്ചു​മാ​ണ് വി​ഡി​യോ​യ്ക്ക് ല​ഭി​ച്ച ക​മ​ന്‍റു​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും. എ​ന്നാ​ൽ വീ​ഡി​യോ ക​ണ്ട ഒ​രാ​ൾ ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത് ഇ​തോ​ടെ ക​ല്ല്യാ​ണ വീ​ട്ടി​ൽ നി​ന്നു​ള്ള ആ​ഹാ​രം ക​ഴി​പ്പ് നി​ർ​ത്തി​യെ​ന്നാ​ണ്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

 

 

Related posts

Leave a Comment