പ്രേമം ചെയ്തശേഷം ട്രോളുകള്‍ കാരണം മലയാളത്തില്‍ സിനിമ ചെയ്യാന്‍ മടിയുണ്ടായിരുന്നെന്ന് അനുപമ പരമേശ്വരന്. പേടിയായിരുന്നു. ആ സമയത്തു തന്നെ തെലുങ്ക്, തമിഴ്, കന്നട ഭാഷകളില്‍ നിന്ന് അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇന്ന് മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കോ സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ക്കോ അനുസരിച്ചു ജീവിക്കുന്നയാളല്ല ഞാന്‍.
എന്നില്‍ എനിക്കു വിശ്വാസമുണ്ട്. ഈയടുത്തായി ടിലു, പര്‍ദ, ജെഎസ്കെ തുടങ്ങിയ സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. ഇനി മലയാളത്തിലും തെലുങ്കിലുമായി രണ്ടു സിനിമകള്‍ വീതം ചെയ്യാനിരിക്കുന്നു. അഭിനയജീവിതം പുതിയൊരു വഴിത്തിരിവിലേക്കു മാറുകയാണെന്ന് അനുപമ പരമേശ്വരന് പറഞ്ഞു.