മുംബൈ: ബോക്സിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യയുടെ (ബിഎഫ്ഐ) പ്രസിഡന്റാകാന്‍ അനുരാഗ് ഠാക്കൂര്‍ വീണ്ടും നോമിനേറ്റ് ചെയ്യപ്പെട്ടു.
ഹിമാചര്‍പ്രദേശ് ബോക്സിംഗ് അസോസിയേഷനാണ് (എച്ച്പിബിഎ) അനുരാഗ് ഠാക്കൂറിനെ നാമനിര്‍ദേശം ചെയ്തത്.
എച്ച്പിബിഎ പ്രസിഡന്റായ രാജേഷ് ഭണ്ഡാരിയെയും നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. 21നാണ് തെരഞ്ഞെടുപ്പ്. നേരത്തേ അനുരാഗ് ഠാക്കൂറിന്റെ പേര് ഒഴിവാക്കിയത് വിവാദമാകുകയും കോടതില്‍ കേസ് നിലനില്ക്കുകയും ചെയ്യുന്നുണ്ട്.