ഇ​രു​ച​ക്ര​വാ​ഹ​നം അ​പ​ക​ട​ത്തി​ൽപെട്ടു! ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വ് മ​രി​ച്ചു

മ​ല​പ്പു​റം: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഡി​വൈ​എ​ഫ്ഐ വ​നി​താ നേ​താ​വ് മ​രി​ച്ചു. തൃ​ശൂ​ര്‍ കു​ന്നം​കു​ളം അ​ക​തി​യൂ​ര്‍ ത​റ​മേ​ല്‍ അ​നു​ഷ (23) ആ​ണ് മ​രി​ച്ച​ത്.

ഡി​വൈ​എ​ഫ്ഐ കു​ന്നം​കു​ളം ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ണ്. മ​ല​പ്പു​റം എം​സി​ടി കോ​ള​ജി​ലെ നി​യ​മ വി​ദ്യാ​ഥി​നി​യാ​യി​രു​ന്നു അ​നു​ഷ.

കോ​ള​ജി​ന് സ​മീ​പ​ത്ത് വ​ച്ച് അ​നു​ഷ സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കേ​യാ​ണ് മ​ര​ണം.

Related posts

Leave a Comment