മലപ്പുറം: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ തന്റെ എതിർപ്പ് അവഗണിച്ച് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർഥിയാക്കിയ കോൺഗ്രസിനു മുന്നിൽ പുതിയ ഉപാധി വയ്ക്കാൻ പി.വി. അൻവർ. യുഡിഎഫിൽ അംഗമാക്കുക എന്നതിനൊപ്പമാണ് അൻവർ പുതിയ ഉപാധികളും മുന്നോട്ടുവയ്ക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതയുള്ള സീറ്റ് തനിക്ക് നൽകണമെന്നാണ് അൻവറിന്റെ ആവശ്യം.
ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനത്തിനു ശേഷം അൻവറുമായി സംസാരിച്ച മുസ്ലിം ലീഗ് നേതാക്കളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.