അപ്പുണ്ണിയുടെ ഡ്യൂപ്പായി അവതരിച്ചത് മഞ്ജു വാര്യരുടെ മുന്‍ ഡ്രൈവര്‍ ‘ഷിബു’ ; നടി ആക്രമിക്കപ്പെട്ട കേസില്‍ ലേഡി സൂപ്പര്‍സ്റ്റാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നതെന്തിന് ?

നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളാ പോലീസിന്റെ ചോദ്യം ചെയ്യല്‍ മഹാമഹം തുടരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയാണ് ഏറ്റവും ഒടുവിലായി ചോദ്യം ചെയ്യുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത് മഞ്ജുവാര്യരുടെ മുന്‍ ഡ്രൈവര്‍ ഷിബുവിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതാണ്. ആലുവ പോലീസ് ക്ലബ്ബില്‍ അപ്പുണ്ണിയെയും ഷിബുവിനെയും ഒരുമിച്ചാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇതില്‍ നിന്നു ചില സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍.

ദിലീപിന്റെയും മുന്‍ ഭാര്യയുടെയും ജീവിതം സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കിട്ടുമെന്ന് ഉറപ്പാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ ചിത്രത്തിലില്ലാത്ത വ്യക്തിയാണ് ഷിബു.ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നതിന് തിങ്കളാഴ്ച രാവിലെ ആദ്യം ഹാജരായത് ഷിബുവാണ്. ഇയാളാകട്ടെ കാഴ്ചയില്‍ അപ്പുണ്ണിയെ പോലെയാണു താനും. മാധ്യമപ്രവര്‍ത്തകരെ അല്‍പ്പം ആശയക്കുഴപ്പത്തിലാക്കി ഷിബുവിന്റെ വരവ്.അപ്പുണ്ണിയെയും ഷിബുവിനെയും ചോദ്യം ചെയ്യുന്ന പോലീസ് നിര്‍ണായകമായ ചില നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.

ആലുവ പോലീസ് ക്ലബ്ബില്‍ ആദ്യമെത്തിയത് അപ്പുണ്ണിയായിരുന്നില്ല. ഷിബുവായിരുന്നു.മാധ്യമങ്ങളെ കണ്ണുവെട്ടിക്കാന്‍ വന്‍ നാടകമാണ് പോലീസ് ക്ലബ്ബിന് മുന്നില്‍ നടന്നത്. അപ്പുണ്ണിയോട് സദൃശ്യമുള്ള വ്യക്തിയാണ് ഷിബു. ഇയാള്‍ അപ്പുണ്ണിയാണെന്ന് കരുതി മാധ്യമ പ്രവര്‍ത്തകര്‍ ഓടി അരികിലെത്തുകയും ചെയ്തു. പിന്നീടാണ് തങ്ങള്‍ക്ക് പറ്റിയ അബദ്ധം ബോധ്യമായത്.

 

 

Related posts