അപ്പുണ്ണി പക്കാ പകല്‍ മാന്യന്‍ ! രാത്രിയാല്‍ പണി ക്വട്ടേഷനും സ്പിരിറ്റ് കള്ളക്കടത്തും; വീടിനു സമീപം തുടങ്ങിയ കട ‘കായംകുളം അപ്പുണ്ണി’യുടെ ജീവിതംതന്നെ മാറ്റിമറിച്ചു…

കായംകുളം: ആര്‍ജെ രാജേഷ് കൊലപാതകക്കേസില്‍ അറസ്റ്റിലായ അപ്പുണ്ണിയുടെ വളര്‍ച്ച ആരെയും അമ്പരപ്പിക്കുന്നത്. കൃഷ്ണപുരം ദേശത്തിനകം കളത്തില്‍ അപ്പുണ്ണി എന്ന ‘കായംകുളം അപ്പുണ്ണി’യെ ക്വട്ടേഷന്‍ സംഘത്തിന്റെ നേതൃനിരയിലെത്തിച്ചതു ഗുണ്ടകളുമായുള്ള അടുപ്പമാണ്. പിതാവ് വിജയന്റെ ഒരു കാല്‍ പ്രമേഹത്തെത്തുടര്‍ന്ന് മുറിച്ചു മാറ്റിയ ശേഷം ഉപജീവനത്തിനായി പഞ്ചായത്തിന്റെ സഹായത്തോടെ വീടിന് സമീപം കട തുടങ്ങിയിരുന്നു. കടയില്‍ രഹസ്യമായി മദ്യപിക്കാനെത്തിയ ലിജു ഉമ്മന്‍, വെറ്റ മുജീബ് തുടങ്ങിയ ഗുണ്ടകളുമായി അടുപ്പമായതു ക്വട്ടേഷന്‍ ലോകത്തേക്കുള്ള വഴി തുറന്നു. അപ്പുണ്ണിയുടെ വീടും കടയും വൈകാതെ ക്രിമിനലുകളുടെ താവളമായി. മാവേലിക്കരയിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന സണ്ണിയുടെ കൊലപാതകം, കായംകുളത്ത് ശര്‍ക്കര വ്യാപാരിയായ തേനി സ്വദേശി രാജേന്ദ്രസ്വാമിയുടെ കൊലപാതകം, കൊറ്റുകുളങ്ങരയില്‍ തട്ടുകടയ്ക്കുനേരേ ബോംബെറിഞ്ഞ് യുവാവിനെ വെട്ടിപ്പരുക്കേല്‍പിച്ച സംഭവം എന്നിവയില്‍ പ്രതിയായ ലിജു ഉമ്മനുമായുള്ള ബന്ധം ജീവിതം തന്നെ വഴിമാറ്റി. പിതാവിന്റെ മരണത്തോടെ കട നിര്‍ത്തി. ഇതിനിടെ വിവാഹിതനായെങ്കിലും ബന്ധം തുടര്‍ന്നില്ല.…

Read More

അപ്പുണ്ണിയുടെ ഡ്യൂപ്പായി അവതരിച്ചത് മഞ്ജു വാര്യരുടെ മുന്‍ ഡ്രൈവര്‍ ‘ഷിബു’ ; നടി ആക്രമിക്കപ്പെട്ട കേസില്‍ ലേഡി സൂപ്പര്‍സ്റ്റാറിന്റെ ഡ്രൈവറെ ചോദ്യം ചെയ്യുന്നതെന്തിന് ?

നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളാ പോലീസിന്റെ ചോദ്യം ചെയ്യല്‍ മഹാമഹം തുടരുന്നു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയാണ് ഏറ്റവും ഒടുവിലായി ചോദ്യം ചെയ്യുന്നത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത് മഞ്ജുവാര്യരുടെ മുന്‍ ഡ്രൈവര്‍ ഷിബുവിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചതാണ്. ആലുവ പോലീസ് ക്ലബ്ബില്‍ അപ്പുണ്ണിയെയും ഷിബുവിനെയും ഒരുമിച്ചാണ് പോലീസ് ചോദ്യം ചെയ്യുന്നത്. ഇതില്‍ നിന്നു ചില സുപ്രധാന വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. ദിലീപിന്റെയും മുന്‍ ഭാര്യയുടെയും ജീവിതം സംബന്ധിച്ച കാര്യങ്ങള്‍ ഇരുവരെയും ഒരുമിച്ച് ചോദ്യം ചെയ്താല്‍ കിട്ടുമെന്ന് ഉറപ്പാണ്. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതുവരെ ചിത്രത്തിലില്ലാത്ത വ്യക്തിയാണ് ഷിബു.ആലുവ പോലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നതിന് തിങ്കളാഴ്ച രാവിലെ ആദ്യം ഹാജരായത് ഷിബുവാണ്. ഇയാളാകട്ടെ കാഴ്ചയില്‍ അപ്പുണ്ണിയെ പോലെയാണു താനും. മാധ്യമപ്രവര്‍ത്തകരെ അല്‍പ്പം ആശയക്കുഴപ്പത്തിലാക്കി ഷിബുവിന്റെ വരവ്.അപ്പുണ്ണിയെയും ഷിബുവിനെയും ചോദ്യം ചെയ്യുന്ന പോലീസ് നിര്‍ണായകമായ ചില നടപടികളിലേക്ക് കടക്കുമെന്നാണ് കരുതുന്നത്.…

Read More

അപ്പുണ്ണി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരായി; ജനപ്രിയ നായകന്റെ മാനേജര്‍ ഹാജരായത് സിനിമാ സ്റ്റൈലില്‍ തന്നെ ; ആദ്യം എത്തിയത് ഡ്യൂപ്പ് പിന്നാലെ നൈസായി അപ്പുണ്ണിയും

കൊച്ചി: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പില്‍ ഹാജരായി. ആലുവ പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യലിനായി അപ്പുണ്ണി ഹാജരായത്. സിനിമാക്കഥകളെ വെല്ലുന്ന രീതിയിലായിരുന്നു ആലുവാ പോലീസ് ക്ലബിനു മുമ്പില്‍ അപ്പുണ്ണിയുടെ രംഗപ്രവേശം. ആദ്യം അപ്പുണ്ണിയുമായി രൂപ സാദൃശ്യമുള്ള ഒരാള്‍ സമീപത്തുകൂടെ നടന്നു നീങ്ങി. അപ്പുണ്ണിയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ എന്ന് അയാള്‍ മറുപടി പറഞ്ഞതോടെ മാധ്യമപ്രവര്‍ത്തകര്‍ പിന്നെ ഓരോ ചോദ്യങ്ങളുമായി പിന്നാലെ കൂടി. എന്നാല്‍ അയാള്‍ ഒഴിഞ്ഞുമാറി. ഈ സമയത്താണ് ഒരു കാറില്‍ അപ്പുണ്ണി അവിടെയെത്തുന്നതും പോലീസ് ക്ലബിനുള്ളിലേക്ക് കയറിയതും. രണ്ടാഴ്ചയായി ഒളിവിലായിരുന്ന അപ്പുണ്ണിയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി മൊഴിനല്‍കാന്‍ ഹാജരാകാനാണ് നിര്‍ദേശിച്ചത്. ചോദ്യം ചെയ്യലില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നതിന്റെ തെളിവുകള്‍ ലഭിച്ചാല്‍ അപ്പുണ്ണിയെ പ്രതിചേര്‍ക്കും.ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെപ്പറ്റി അപ്പുണ്ണി എന്തുപറയുമെന്നതാകും നിര്‍ണായകമാകുക. ദിലീപ് സുനിയെ കണ്ടപ്പോഴും ഫോണ്‍ വിളിച്ചപ്പോഴും അപ്പുണ്ണി…

Read More

കാവ്യാ മാധവന്‍ ജയിലിലേക്ക്; ചോദ്യം ചെയ്യലിന് ആലുവ ക്ലബിലെത്തിയില്ലെങ്കില്‍ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കും; കാവ്യയ്ക്ക് വിനയായത് പള്‍സറിനെ അറിയില്ലെന്ന മൊഴി; റിമിയും മുകേഷും കുടുങ്ങും

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ ഭര്‍ത്താവിനു പിന്നാലെ ഭാര്യയും കുടുങ്ങും. ഒന്നാം പ്രതി പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് കാവ്യയ്ക്ക് വിനയാകുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത ‘പിന്നെയും’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ സുനിയുടെ കാറില്‍ കാവ്യ സഞ്ചരിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചതോടെയാണ് കാവ്യയുടെ കാര്യത്തില്‍ തീരുമാനമായത്്. മൂന്നു മാസം കാവ്യയുടെ െ്രെഡവറായിരുന്നു പള്‍സര്‍ എന്ന സൂചനയും പൊലീസിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കാവ്യയെ പ്രതിയാക്കുക. നടന്‍ ദിലീപും പള്‍സര്‍ സുനിയെ അറിയില്ലെന്ന മൊഴിയാണ് പൊലീസിന് ആദ്യം നല്‍കിയത്. പിന്നീട് ജോര്‍ജേട്ടന്‍സ് പൂരം എന്ന സിനിമയുടെ ലൊക്കേഷനില്‍ സുനി ദിലീപിനെ കാണാനെത്തിയതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചു. തുടര്‍ന്നാണ് കാവ്യയുടെ െ്രെഡവറായി സുനി പ്രവര്‍ത്തിച്ചിരുന്നുവെന്ന വിവരം പുറത്തുവന്നത്. ഈ സാഹചര്യത്തില്‍ കാവ്യയെ അടുത്തദിവസം പൊലീസ് വീണ്ടും ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റിനും സാധ്യതയുണ്ട്. കാവ്യയെ അറസ്റ്റ്…

Read More

അപ്പുണ്ണി ഒളിവില്‍ കഴിയുന്നത്് നാടുകാണി ചുരത്തില്‍ ? അടൂരിന്റെ സിനിമയുടെ സെറ്റിലും താരദമ്പതികളെ കാണാന്‍ ‘സുനിക്കുട്ടന്‍’ എത്തി; ‘പിന്നെയും’ സിനിമയുടെ സാങ്കേതിക വിദഗ്ധരും കുടുങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേരളത്തില്‍ തിരിച്ചെത്തിയെന്ന് സൂചന. അറസ്റ്റ് ഒഴിവാക്കാന്‍ അപ്പുണ്ണി ഗള്‍ഫിലേക്ക് കടന്നതായായിരുന്നു പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ ദീലീപിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ മടങ്ങിയെത്തിയെന്നാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. അപ്പുണ്ണിയുടെ ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയുള്ളതായാണ് സൂചന. അധോലോക നായകന്‍ ദാവൂദിന്റെ സഹായി ഗുല്‍ഷന്റെ സഹായത്തോടെ അപ്പുണ്ണി ഗള്‍ഫില്‍ കടന്നെന്നായിരുന്നു ഇതുവരെ പോലീസിന്റെ ധാരണ. ഇതിനിടെയാണ് നാടുകാണിച്ചുരത്തില്‍ അപ്പുണ്ണിയുണ്ടെന്ന വിവരം ലഭിക്കുന്നത്. നിലമ്പൂര്‍ നാടുകാണിചുരത്തിന് സമീപം മലയാള സിനിമകളുടെ ഷൂട്ടിങ് സാധാരണ നടക്കാറുണ്ട്. പല ദിലീപ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും…

Read More

അപ്പുണ്ണി ഒളിവില്‍ കഴിയുന്നത് നാടുകാണി ചുരത്തില്‍ ? അടൂരിന്റെ സിനിമയുടെ സെറ്റിലും താരദമ്പതികളെ കാണാന്‍ ‘സുനിക്കുട്ടന്‍’ എത്തി; ‘പിന്നെയും’ സിനിമയുടെ സാങ്കേതിക വിദഗ്ധരും കുടുങ്ങും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതിനെത്തുടര്‍ന്ന് ഒളിവില്‍ പോയ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി കേരളത്തില്‍ തിരിച്ചെത്തിയെന്ന് സൂചന. അറസ്റ്റ് ഒഴിവാക്കാന്‍ അപ്പുണ്ണി ഗള്‍ഫിലേക്ക് കടന്നതായായിരുന്നു പോലീസ് സംശയിച്ചിരുന്നത്. എന്നാല്‍ ദീലീപിന് ജാമ്യം കിട്ടില്ലെന്ന് ഉറപ്പായതോടെ മടങ്ങിയെത്തിയെന്നാണ് പോലീസിനു വിവരം ലഭിച്ചിരിക്കുന്നത്. അപ്പുണ്ണിയുടെ ഒളിയിടത്തെക്കുറിച്ചു പൊലീസിനു രഹസ്യവിവരം കിട്ടി. നിലമ്പൂര്‍ നാടുകാണിച്ചുരത്തിനു സമീപം തമിഴ്‌നാട് അതിര്‍ത്തിയിലെ ദേവാലത്ത് അപ്പുണ്ണിയുള്ളതായാണ് സൂചന. അധോലോക നായകന്‍ ദാവൂദിന്റെ സഹായി ഗുല്‍ഷന്റെ സഹായത്തോടെ അപ്പുണ്ണി ഗള്‍ഫില്‍ കടന്നെന്നായിരുന്നു ഇതുവരെ പോലീസിന്റെ ധാരണ. ഇതിനിടെയാണ് നാടുകാണിച്ചുരത്തില്‍ അപ്പുണ്ണിയുണ്ടെന്ന വിവരം ലഭിക്കുന്നത്. നിലമ്പൂര്‍ നാടുകാണിചുരത്തിന് സമീപം മലയാള സിനിമകളുടെ ഷൂട്ടിങ് സാധാരണ നടക്കാറുണ്ട്. പല ദിലീപ് സിനിമകളും ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. ദേവാലം പ്രദേശം രണ്ടു ദിവസമായി മലപ്പുറം പൊലീസിന്റെ നിരീക്ഷണത്തിലാണ്. നടിയെ ഉപദ്രവിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘത്തിലെ അംഗങ്ങളും…

Read More