ഉ​​ന്നം തെ​​റ്റാ​​തെ ഇ​​ന്ത്യ; അ​​മ്പെയ്ത്തി​​ൽ ഇ​​ന്ത്യക്ക് ചരിത്ര നേട്ടം

ബെ​​ർ​​ലി​​ൻ: 2023 ബെ​​ർ​​ലി​​ൻ ലോ​​ക അ​​മ്പെ​​യ്ത്ത് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഉ​​ന്നം തെ​​റ്റാ​​തെ ഇ​​ന്ത്യ. ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി ടീം ​​ഇ​​ന​​ത്തി​​ലും വ്യ​​ക്തി​​ഗ​​ത ഇ​​ന​​ത്തി​​ലും ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്വ​​ർ​​ണം നേ​​ടി ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​ര​​ങ്ങ​​ൾ അ​​ഭി​​മാ​​ന​​മാ​​യി.

ഇ​​തി​​നു പി​​ന്നാ​​ലെ ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​ക്കാ​​യി സ്വ​​ർ​​ണം നേ​​ടു​​ന്ന ആ​​ദ്യ പു​​രു​​ഷ താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​ലേ​​ക്ക് ഓ​​ജ​​സ് പ്ര​​വീ​​ണ്‍ ഡോ​​ട്ട്‌​ലെ​യു​​മെ​​ത്തി. പു​​രു​​ഷവി​​ഭാ​​ഗം വ്യ​​ക്തി​​ഗ​​ത കോ​​ന്പൗ​​ട്ട് അ​​ന്പെ​​യ്ത്തി​​ലാ​​ണ് ഓ​​ജ​​സ് പ്ര​​വീ​​ണ്‍ സ്വ​​ർ​​ണം എ​​യ്തു​​ നേ​​ടി​​യ​​ത്.

നേ​​ര​​ത്തേ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ലോ​​ക ചാ​​ന്പ്യ​​ൻ എ​​ന്ന നേ​​ട്ട​​ത്തോ​​ടെ പ​​തി​​നേ​​ഴു​​കാ​​രി​​യാ​​യ അ​​ദി​​തി ഗോ​​പീ​​ച​​ന്ദ് സ്വാ​​മി​​യും വ​​നി​​താ ടീം ​​ഇ​​ന​​ത്തി​​ൽ അ​​ദി​​തി ഗോ​​പീ​​ച​​ന്ദ്, പ​​ർ​​ണീ​​ത് കൗ​​ർ, ജ്യോ​​തി സു​​രേ​​ഖ വെ​​ന്നം എ​​ന്നി​​വ​​രു​​ടെ ടീ​​മും സ്വ​​ർ​​ണം നേ​​ടി​​യി​​രു​​ന്നു.

ഇ​​തോ​​ടെ മൂ​​ന്ന് സ്വ​​ർ​​ണ​​വും ഒ​​രു വെ​​ങ്ക​​ല​​വും ഉ​​ൾ​​പ്പെ​​ടെ നാ​​ല് മെ​​ഡ​​ലു​​മാ​​യി ഇ​​ന്ത്യ ഒ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി. ര​​ണ്ട് സ്വ​​ർ​​ണ​​വും ഒ​​രു വെ​​ള്ളി​​യു​​മു​​ള്ള ദ​​ക്ഷി​​ണ​​കൊ​​റി​​യ​​യാ​​ണ് ര​​ണ്ടാ​​മ​​ത്.

ഓ… ​​ഓ​​ജ​​സ്!

പു​​രു​​ഷ വ്യ​​ക്തി​​ഗ​​ത ഫൈ​​ന​​ലി​​ൽ പോ​​ള​​ണ്ടി​​ന്‍റെ ലൂ​​കാ​​സ് പ്ര​​സി​​ബെ​​ൽ​​സ്കി​​യെ തോ​​ൽ​​പ്പി​​ച്ചാ​​യി​​രു​​ന്നു ഓ​​ജ​​സ് പ്ര​​വീ​​ണ്‍ ഡോ​​ട്ട്‌​ലെ ലോ​​കചാ​​ന്പ്യ​​നാ​​യ​​ത്. പെ​​ർ​​ഫെ​​ക്ട് 150 സ്കോ​​ർ ചെ​​യ്താ​​യി​​രു​​ന്നു ഓ​​ജ​​സ് പ്ര​​വീ​​ണി​​ന്‍റെ ച​​രി​​ത്രസ്വ​​ർ​​ണം.

പോ​​ളി​​ഷ് താ​​ര​​വും ഒ​​ട്ടും മോ​​ശ​​മാ​​ക്കി​​യി​​ല്ല. 149 പോ​​യി​​ന്‍റ് ലൂ​​കാ​​സും സ്കോ​​ർ ചെ​​യ്തു. സെ​​മി​​യി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ താ​​ര​​മാ​​യ നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ന്‍റെ മൈ​​ക്ക് ഷ്ളോ​​ഷെ​​റി​​നെ 149-148ന് ​​അ​​ട്ടി​​മ​​റി​​ച്ചാ​​യി​​രു​​ന്നു ഓ​​ജ​​സ് പ്ര​​വീ​​ണ്‍ ഫൈ​​ന​​ലി​​ലെ​​ത്തി​​യ​​ത്.

ചരിത്രനേട്ടം

ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും മി​​ക​​ച്ച മെ​​ഡ​​ൽ വേ​​ട്ട​​യ്ക്കാ​​ണ് ബെ​​ർ​​ലി​​ൻ സാ​​ക്ഷ്യം​​ വ​​ഹി​​ച്ച​​ത്. കോ​​ന്പൗ​​ട്ട് ഇ​​ന​​ത്തി​​ൽ മൂ​​ന്ന് സ്വ​​ർ​​ണ​​വും ഒ​​രു വെ​​ള്ളി​​യും ഉ​​ൾ​​പ്പെ​​ടെ നാ​​ല് മെ​​ഡ​​ലാ​​ണ് ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. കോ​​ന്പൗ​​ട്ട് അ​​ന്പെ​​യ്ത്ത് ഒ​​ളി​​ന്പി​​ക് മ​​ത്സ​​ര ഇ​​ന​​മ​​ല്ല.

Related posts

Leave a Comment