“അ​രി​ക്കൊ​മ്പ​ന്‍ ചി​ന്ന​ക്ക​നാ​ല്‍’; ഒരു മൃ​ത്യു​ഞ്ജ​യ പു​ഷ്പാ​ഞ്ജ​ലി; അ​രി​ക്കൊ​മ്പ​നു വേ​ണ്ടി കേ​ര​ള​ത്തി​ല്‍ പ്രാ​ര്‍​ഥ​ന​ക​ളും സ​മ​ര​ങ്ങ​ളും


തൊ​ടു​പു​ഴ: അ​രി​ക്കൊ​മ്പ​നു വേ​ണ്ടി കേ​ര​ള​ത്തി​ല്‍ പ്രാ​ര്‍​ഥ​ന​ക​ളും സ​മ​ര​ങ്ങ​ളും തു​ട​രു​ന്നു. തൊ​ടു​പു​ഴ മ​ണ​ക്കാ​ട് ന​ര​സിം​ഹ സ്വാ​മി ക്ഷേ​ത്ര​ത്തി​ല്‍ അ​രി​ക്കൊ​മ്പ​ന്‍റെ ര​ക്ഷ​യ്ക്കാ​യി മൃ​ത്യു​ഞ്ജ​യ പു​ഷ്പാ​ഞ്ജ​ലി വ​ഴി​പാ​ട് ന​ട​ത്തി. അ​രി​ക്കൊ​മ്പ​ന്‍ ചി​ന്ന​ക്ക​നാ​ല്‍ എ​ന്ന പേ​രി​ലാ​ണ് വ​ഴി​പാ​ട് ന​ട​ത്തി​യ​ത്.

അ​രി​ക്കൊ​മ്പ​നെ തി​രി​കെ ചി​ന്ന​ക്ക​നാ​ലി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​മ്പ​ക​ത്തൊ​ഴു​ക്കു​ടി​യി​ലെ നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സൂ​ര്യ​നെ​ല്ലി-​ബോ​ഡി​മെ​ട്ട് റോ​ഡി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം സ​മ​രം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

മു​തു​വാ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട കു​ടും​ബ​ങ്ങ​ള്‍ താ​മ​സി​ക്കു​ന്ന ആ​ടു​വി​ള​ന്താ​ന്‍, ടാ​ങ്ക് മേ​ട്, പ​ച്ച​പ്പു​ല്‍, കോ​ഴി​പ്പ​ന എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​രാ​ണ് പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

Related posts

Leave a Comment