അ​ർ​ജു​ൻ ക​പൂ​റും മ​ലൈ​ക അ​റോ​റ​യും ത​മ്മി​ലു​ള്ള വി​വാ​ഹം ഏ​പ്രി​ലി​ൽ

അ​ർ​ജു​ൻ ക​പൂ​റും മ​ലൈ​ക അ​റോ​റ​യും ത​മ്മി​ലു​ള്ള പ്ര​ണ​യ​ബ​ന്ധ​ത്തെ​ക്കു​റി​ച്ച് നാ​ളു​ക​ളാ​യി ബോ​ളി​വു​ഡി​ൽ ച​ർ​ച്ച​യാ​ണ്. ഇ​പ്പോ​ഴി​താ ഈ ​വ​ർ​ഷം ത​ന്നെ ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ക്കു​മെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ഏ​പ്രി​ൽ 19ന് ​ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​രു​ന്ന​ത്. ച​ട​ങ്ങി​ൽ മ​ലൈ​ക​യു​ടെ ബ​ന്ധു​ക്ക​ളും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മേ പ​ങ്കെ​ടു​ക്കു​ക​യു​ള്ളു. അ​ർ​ജു​ൻ ക​പൂ​റി​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്‍​വീ​ർ സിം​ഗും ദീ​പി​ക പ​ദു​ക്കോ​ണും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന സൂ​ച​ന​യു​മു​ണ്ട്.

മ​ലൈ​ക​യു​ടെ ര​ണ്ടാ​മ​ത്തെ വി​വാ​ഹ​മാ​ണി​ത്. സ​ൽ​മാ​ൻ ഖാ​ന്‍റെ സ​ഹോ​ദ​ര​ൻ അ​ർ​ബാ​സ് ഖാ​ൻ ആ​ണ് മ​ലൈ​ക​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ്. ഈ ​ബ​ന്ധ​ത്തി​ൽ ഇ​വ​ർ​ക്ക് ഒ​രു മ​ക​നു​ണ്ട്.

Related posts