ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ക​ഥ! കങ്കണയുടെ പ്രതിഫലം 24 കോടി

ബോ​ളി​വു​ഡി​ലെ സൂ​പ്പ​ർ​നാ​യി​ക ക​ങ്ക​ണ റ​ണൗ​ത്തി​ന്‍റെ പ്ര​തി​ഫ​ലം കേ​ട്ട് ഞെ​ട്ട​രു​ത്. 24 കോ​ടി രൂ​പ​യാ​ണ് താ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ലം. അ​ന്ത​രി​ച്ച മു​ൻ ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി ജെ. ​ജ​യ​ല​ളി​ത​യു​ടെ ജീ​വി​ത​ക​ഥ സി​നി​മ​യാ​ക്കു​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നാ​ണ് താ​രം ഇ​ത്ര​യും വ​ലി​യ തു​ക പ്ര​തി​ഫ​ല​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തു ന​ൽ​കാ​ൻ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വ് ത​യാ​റാ​യ​താ​യും ക​ങ്ക​ണ​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ട​താ​യും വാ​ർ​ത്ത​ക​ൾ വ​രു​ന്നു. ഇതോടെ ഇ​ന്ത്യ​ൻ സി​നി​മ​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങി​യ ന​ടി​യാ​യി ക​ങ്ക​ണ റ​ണൗ​ത്ത് മാ​റി​യി​രി​ക്കു​ക​യാ​ണ്.

സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി​യു​ടെ പ​ത്മാ​വ​തി​ൽ അ​ഭി​ന​യി​ക്കാ​ൻ ദീ​പി​ക പ​ദു​ക്കോ​ണ്‍ 13 കോ​ടി രൂ​പ വാ​ങ്ങി​യി​രു​ന്നു. ഇ​താ​ണ് നി​ല​വി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന ന​ടി​യു​ടെ റി​ക്കാ​ർ​ഡ്. ത​ലൈ​വി എ​ന്നാ​ണ് ജ​യ​ല​ളി​ത ചി​ത്ര​ത്തി​ന്‍റെ പേ​ര്. വി​ജ​യ് ആ​ണ് സം​വി​ധാ​നം. ഹി​ന്ദി, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ക.

Related posts