ഒളിഞ്ഞു നിന്ന ആ​സൂ​ത്രകൻ അ​യ​ല്‍​വാ​സി; വയോധികയെ കെട്ടിയിട്ട് മോഷണം; തിരികെ പോയപ്പോൾ മാപ്പപേക്ഷ‍യും 1000 രൂപയും നൽകിയ കള്ളൻമാർ പിടിയിൽ

പ​ന്ത​ളം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ട​മ്മ​യെ കൈ​ക​ള്‍ കെ​ട്ടി​യി​ട്ട് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ന്റെ സൂ​ത്ര​ധാ​ര​ന്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വെ​ന്ന് പോ​ലീ​സ്. കേ​സി​ല്‍ ഇ​ന്ന​ലെ അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ നി​ന്നു ല​ഭി​ച്ച മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​യ​ല്‍​വാ​സി​യാ​യ ആ​ദ​ര്‍​ശ് മോ​ഷ​ണം ആ​സൂ​ത്ര​ണം ചെ​യ്ത​ശേ​ഷം വീ​ട്ട​മ്മ​യു​ടെ ക​ണ്‍​മു​മ്പി​ല്‍​പെ​ടാ​തെ മാ​റി​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​യി.

കേ​സി​ല്‍ സ​ഹോ​ദ​ര​ങ്ങ​ളാ​യ മ​ല​യാ​ല​പ്പു​ഴ താ​ഴം ചേ​റാ​ടി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ സി​ജി ഭ​വ​ന​ത്തി​ല്‍ സു​ഗു​ണ​ന്‍ ( സി​ജു – 28), അ​നു​ജ​ന്‍ സു​നി​ല്‍ രാ​ജേ​ഷ്(25), തോ​ന്ന​ല്ലൂ​ര്‍ ആ​ന​ന്ദ​വി​ലാ​സ​ത്തി​ല്‍ എ​സ്.​ആ​ദ​ര്‍​ശ്(30) എ​ന്നി​വ​രാ​ണ് ഇ​ന്ന​ലെ പി​ടി​യി​ലാ​യ​ത്. ക​ട​യ്ക്കാ​ട് ഉ​ള​മ​യി​ല്‍ വീ​ട്ടി​ല്‍ റാ​ഷി​ക്കി​നെ(19) നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ക​ട​യ്ക്കാ​ട് പ​ന​യ​റ​യി​ല്‍ ശാ​ന്ത​കു​മാ​രി​യെ(72)​കെ​ട്ടി​യി​ട്ട് മോ​ഷ​ണം ന​ട​ത്തി​യ​കേ​സി​ലാ​ണ് അ​റ​സ​റ്റ്. ക​ഴി​ഞ്ഞ 20-ന് ​പ​ക​ല്‍ 12 മ​ണി​യോ​ടെ വാ​ഴ​യി​ല വെ​ട്ടാ​ന്‍ എ​ന്ന വ്യാ​ജേ​ന വീ​ട്ടി​ലെ​ത്തി​യ മൂ​ന്നു​പേ​രി​ല്‍ ര​ണ്ട് യു​വാ​ക്ക​ള്‍ ചേ​ര്‍​ന്നാ​ണ് ശാ​ന്ത​കു​മാ​രി​യെ കൈ​ക​ള്‍ ബ​ന്ധി​ച്ച് മോ​ഷ​ണം ന​ട​ത്തി​യ​ത്.

മുൻപരിചയം
പ​ത്ത​നം​തി​ട്ട കു​മ്പ​ഴ​യി​ലു​ള്ള വ​ര്‍​ക്ഷോ​പ്പി​ലും മ​ദ്യ​ശാ​ല​ക​ളി​ലും ഒ​ത്തു​ചേ​ര്‍​ന്നു സ്ഥാ​പി​ച്ചെ​ടു​ത്ത സു​ഹൃ​ദ് ബ​ന്ധ​മാ​ണ് മോ​ഷ്ടാ​ക്ക​ളു​ടേ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.. തോ​ന്ന​ല്ലൂ​ര്‍ സ്വ​ദേ​ശി​യാ​യ ആ​ദ​ര്‍​ശാ​ണ് ക​ട​യ്ക്കാ​ട്ട് ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വ​യോ​ധി​ക​യു​ടെ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്താ​നു​ള്ള ആ​ശ​യം മു​ന്നോ​ട്ടു​വ​ച്ച​ത്.

ആ​ദ​ര്‍​ശി​ന് ശാ​ന്ത​കു​മാ​രി​യു​ടെ വീ​ടു​മാ​യി മു​ന്‍ പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ദി​വ​സം ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​ട​യ്ക്കാ​ട് ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മെ​ത്തി​യ സി​ജു​വും സു​നി​ല്‍​രാ​ജേ​ഷും ബൈ​ക്കി​ലെ​ത്തി​യ മ​റ്റ് ര​ണ്ട് പ്ര​തി​ക​ളും ചേ​ര്‍​ന്ന് ആ​റ്റു​തീ​ര​ത്തെ​ത്തി മ​ദ്യ​പി​ച്ച​ശേ​ഷം ആ​ദ​ര്‍​ശ് ത​ന്റെ ബൈ​ക്കി​ലാ​ണ് ഇ​വ​രെ വീ​ടി​നു സ​മീ​പം എ​ത്തി​ച്ച​ത്.

മോ​ഷ​ണ​ശേ​ഷം തി​രി​കെ ഓ​ട്ടോ​യ്ക്ക് സ​മീ​പം എ​ത്തി​ച്ച​തും ആ​ദ​ര്‍​ശാ​ണ്.അ​റ​സ്റ്റി​ലാ​യ മ​റ്റ് മൂ​ന്ന് പ്ര​തി​ക​ളെ​യും മോ​ഷ​ണ​സ്ഥ​ല​ത്തെ​ത്തി​ച്ച​ശേ​ഷം ആ​ദ​ര്‍​ശ് മാ​റി​നി​ന്നു. മൂ​ന്നു​പേ​രും വീ​ട്ടി​ലെ​ത്തു​ക​യും റാ​ഷി​ക്ക് കു​ടി​ക്കാ​ന്‍ വെ​ള്ളം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. വെ​ള്ളം കു​ടി​ച്ച​ശേ​ഷം റാ​ഷി​ക്കും മാ​റി​നി​ന്നു. സി​ജു​വും സു​നി​ല്‍ രാ​ജേ​ഷും ചേ​ര്‍​ന്നാ​ണ് ശാ​ന്ത​കു​മാ​രി​യെ കെ​ട്ടി​യി​ട്ട് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വും മോ​ഷ്ടി​ച്ച​ത്.

കാൽതൊട്ടു വന്ദിച്ച്..!
9000 രൂ​പ​യും ശാ​ന്ത​കു​മാ​രി​യു​ടെ ആ​ഭ​ര​ണ​വു​മാ​ണ് മോ​ഷ്ടി​ച്ച​ത്. മോ​ഷ​ണ​ശേ​ഷം ശാ​ന്ത​കു​മാ​രി​യെ സം​ഘം കെ​ട്ട​ഴി​ച്ചു​വി​ട്ടു. ത​ന്റെ കൈ​യി​ല്‍ ഇ​നി പ​ണം ഒ​ന്നു​മി​ല്ലെ​ന്നു പ​റ​ഞ്ഞ ശാ​ന്ത​കു​മാ​രി​ക്ക് മോ​ഷ്ടാ​ക്ക​ള്‍ 1000 രൂ​പ തി​രി​കെ ന​ല്കു​ക​യും ത​ങ്ങ​ളോ​ടു ക്ഷ​മി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ് കാ​ല്‍​തൊ​ട്ടു വ​ന്ദി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

മോ​ഷ്ടി​ച്ച മൂ​ന്നു പ​വ​നി​ല്‍ ഒ​രു​ഭാ​ഗം കോ​ഴ​ഞ്ചേ​രി തെ​ക്കേ​മ​ല​യി​ലെ​യും പ​ത്ത​നം​തി​ട്ട ആ​ന​പ്പാ​റ​യി​ലെ​യും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​ണ​യം​വെ​ച്ചും ബാ​ക്കി സ്വ​ര്‍​ണം വി​ല്‍​ക്കു​ക​യും ചെ​യ്തു കി​ട്ടി​യ തു​ക​യി​ല്‍ 22000 രൂ​പാ ആ​ദ​ര്‍​ശി​ന് ന​ല്‍​കി. മോ​ഷ്ടി​ച്ച 8000 രൂ​പ ചെ​ല​വ​ഴി​ച്ചു. റാ​ഷി​ക്കി​ന് പ​ണം പി​ന്നീ​ട് ന​ല്‍​കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

പ​ത്ത​നം​തി​ട്ട, അ​ടൂ​ര്‍, പെ​രു​നാ​ട്, ചി​റ്റാ​ര്‍, നൂ​റ​നാ​ട് തു​ട​ങ്ങി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ പ​ത്തി​ല​ധി​കം മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സു​നി​ല്‍ രാ​ജേ​ഷെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​ഹോ​ദ​ര​ന്‍ സി​ജു പ​ല കേ​സു​ക​ളി​ലും പ​ങ്കാ​ളി​യാ​യി​ട്ടു​ണ്ടെ​ങ്കി​ലും പി​ടി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. അ​റ​സ്റ്റി​ലാ​യ റാ​ഷി​ക്ക് റി​മാ​ന്‍​ഡി​ലാ​ണ് മ​റ്റ് മൂ​ന്നു പേ​രെ​യും അ​ടൂ​ര്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ഹാ​ജ​റാ​ക്കി.

Related posts

Leave a Comment