നിങ്ങളെക്കാണാന്‍ ഒരു രസവുമില്ലെന്ന് ആരാധകന്‍ ! തകര്‍പ്പന്‍ മറുപടിയുമായി ലക്ഷ്മി ജയന്‍…

ബിഗ്‌ബോസിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ലക്ഷ്മി ജയന്‍. നിലവില്‍ ബിഗ്‌ബോസിന്റെ സീസണ്‍ ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചവരില്‍ ലക്ഷ്മിയുമുണ്ടായിരുന്നു.

എല്ലാവരും ഗ്രാന്‍ഡ് ഫിനാലെയുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്. ലക്ഷ്മിയെക്കൂടാതെ ഡിംപല്‍, മണിക്കുട്ടന്‍, സൂര്യ, അനൂപ് , മജ്സിയ തുടങ്ങിയ ബിഗ് ബോസ് താരങ്ങളെല്ലാം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഗായിക ലക്ഷ്മി ജയന്‍ പങ്കുവെച്ച വീഡിയോയാണ്. ബിഗ് ബോസ് ഷോ നടക്കുന്ന സ്ഥലത്ത് നിന്നുള്ള ലക്ഷ്മിയുടെ വീഡിയോ ആയിരുന്നു പങ്കുവെച്ചത്.

ലക്ഷ്മിയുടെ റീല്‍സ് നിമിഷനേരം കൊണ്ട് വൈറലായിരുന്നു. നല്ല കമന്റിനോടൊപ്പം നെഗറ്റവ് കമന്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മേക്കപ്പ് കൂടിപ്പോയി എന്നാണ് ഒരു ആരാധകന്റെ കമന്റ്.

എന്തിനാണ് ഇത്രയും മേക്കപ്പ് ഒരു രസവുമില്ല നിങ്ങളെ കാണാന്‍ എന്നായിരുന്നു വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. എന്നാല്‍ വളരെ മികച്ച മറുപടിയായിരുന്നു ലക്ഷ്മി നല്‍കിയത്.

ഇത് ഫില്‍റ്റര്‍ എഫക്ട് ആണ്. മേക്കപ്പ് കുറവാണെന്നും അത് ഏഷ്യനെറ്റില്‍ വരുമ്പോള്‍ മനസ്സിലാകുമെന്നും ലക്ഷ്മി മറുപടിയായി കുറിച്ചു.

ഫിനാലെയ്ക്ക് ശേഷം താരങ്ങള്‍ ചെന്നൈയില്‍ നിന്ന് നാട്ടില്‍ മടങ്ങി എത്തിയിട്ടുണ്ട്. മണിക്കുട്ടനാണ് സീസണ്‍ 3യുടെ വിജയി. രണ്ടാം സ്ഥാനം സായി വിഷ്ണുവാണ് സ്വന്തമാക്കിയിരിക്കുന്നത്.

മൂന്ന് ഡിംപല്‍. നാല് റംസാന്‍. അഞ്ചാം സ്ഥാനം അനൂപിനാണ്. കിടിലന്‍ ഫിറോസ്, ഋതു, നോബി എന്നിവരാണ് മറ്റ് സ്ഥാനങ്ങളില്‍ എന്നാണറിയുന്നത്.

Related posts

Leave a Comment