ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെ  ഫോൺ നശിപ്പിച്ചതിനെ ചൊല്ലി വാക്കുതർക്കം; പ്രശ്നം ഗുരുതരമായപ്പോൾ അരുണിനെ വെട്ടി കലിപ്പു തീർത്തു; മൂലമറ്റത്തെ ദുരന്തകഥയിങ്ങനെ…


മൂ​ല​മ​റ്റം: മൊ​ബൈ​ൽ ഫോ​ണി​നെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് മ​ധ്യ​വ​യ​സ്ക​ൻ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യെ ഇ​ന്നു സ്ഥ​ല​ത്തെ​ത്തി​ച്ചു തെ​ളി​വെ​ടു​പ്പു ന​ട​ത്തും.

പൂ​ച്ച​പ്ര കൊ​ല്ലം​പ്ലാ​ക്ക​ൽ സ​ന​ൽ (50) വെ​ട്ടേ​റ്റു മ​രി​ച്ച കേ​സി​ൽ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത പൂ​ച്ച​പ്ര ചേ​ല​പ്ലാ​യ്ക്ക​ൽ അ​രു​ണി (ഉ​ണ്ണി-38)​നെ​യാ​ണ് ഇ​ന്ന് സ്ഥ​ല​ത്തെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പു ന​ട​ത്തു​ന്ന​ത്.

അരു​ണ്‍ ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ​വ​ച്ചാ​ണ് ശ​നി​യാ​ഴ്ച രാ​ത്രി കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും ത​മ്മി​ൽ മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സം​ഭ​വ​ദി​വ​സം കൂ​ലി​പ്പ​ണി​ക്കാ​രാ​യ ഇ​രു​വ​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് അ​രു​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ദ്യ​പി​ച്ചി​രു​ന്നു. മ​റ്റു സു​ഹൃ​ത്തു​ക്ക​ൾ പോ​യ​തി​നു​ശേ​ഷം സ​ന​ലി​ന്‍റെ ഫോ​ണ്‍ ന​ശി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി.

പു​തി​യ ഫോ​ണ്‍ വാ​ങ്ങി ന​ൽ​ക​ണ​മെ​ന്ന് സ​ന​ൽ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ്ര​കോ​പി​ത​നാ​യ അ​രു​ണ്‍ ഇ​യാ​ളെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ട്ടേ​റ്റ സ​ന​ൽ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് കൈ​മാ​റും. അ​രു​ണി​നെ ഇ​ന്നു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

 

Related posts

Leave a Comment