മലയ്ക്ക് പോകാൻ മാലയിട്ടെങ്കിലും…  ക്വർട്ടേഴ്സിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ; ഭർത്താവ് അശോകൻ പോലീസ് പിടിയിൽ

 

കാ​സ​ര്‍​ഗോ​ഡ്: വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ യു​വ​തി​യെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​റി പൂ​ട്ടി സ്ഥ​ലം​വി​ട്ട ഭ​ര്‍​ത്താ​വി​നെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി.

ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി പെ​ര്‍​ള​ടു​ക്ക ടൗ​ണി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന അ​ശോ​ക​ന്‍റെ ഭാ​ര്യ ഉ​ഷ (35) ആ​ണ് മ​രി​ച്ച​ത്.

ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന​തി​നാ​യി മാ​ല​യി​ട്ടി​രു​ന്ന അ​ശോ​ക​ന്‍ രാ​വി​ലെ ഭ​ജ​ന​മ​ന്ദി​ര​ത്തി​ല്‍ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ച്ചെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​ണ് പു​റ​ത്തു​നി​ന്നും പൂ​ട്ടി​യ മു​റി​ക്കു​ള്ളി​ല്‍ ഉ​ഷ​യെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബേ​ഡ​കം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ശോ​ക​നെ കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​വ​ച്ച് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ നേ​ര​ത്തേ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.

Related posts

Leave a Comment