കരുത്തുകാട്ടി കെ സുധാകരൻ; മ​മ്പ​റം ദി​വാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ലിന് പൂ​ർ​ണ​ പരാജയം; കെ.​പി. സാ​ജു പ്ര​സി​ഡ​ന്‍റാ​കും

ന​വാ​സ് മേ​ത്ത​ർ
ത​ല​ശേ​രി: ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റാ​യി സു​ധാ​ക​ര വി​ഭാ​ഗ​ത്തി​ലെ ക​രു​ത്ത​നും ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ ക​ട​വ​ത്തൂ​ർ സ്വ​ദേ​ശി കെ.​പി.​സാ​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.മ​റ്റൊ​രു ഡി​സി​സി സെ​ക്ര​ട്ട​റി​യാ​യ ക​ണ്ടോ​ത്ത് ഗോ​പി വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​മെ​ന്നാ​ണ് സൂ​ച​ന.

അ​ഡ്വ. ഷു​ഹൈ​ബ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​ണ് ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. മു​സ്‌​ലിം​ലീ​ഗ് കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ പൊ​ട്ട​ക്ക​ണ്ടി അ​ബ്ദു​ള്ള നോ​മി​നേ​റ്റ​ഡ് പ്ര​തി​നി​ധി​യാ​യി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്.

സ​ഹ​ക​ര​ണ രം​ഗ​ത്തെ വി​ദ​ഗ്ദ​രാ​യ ഒ​രാ​ളെ നോ​മി​നേ​റ്റ​ഡ് പ്ര​തി​നി​ധി​യാ​യി ബോ​ർ​ഡി​ലെ​ത്തി​ക്കാ​നും ശ്ര​മ​മു​ണ്ട്. ഇ​ന്ന് രാ​വി​ലെ ത​ല​ശേ​രി​യി​ൽ ന​ട​ക്കു​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ന്തി​മ തീ​രു​മാ​ന​മാ​കും. യു​ഡി​എ​ഫ് യോ​ഗ​ത്തി​നു ശേ​ഷം പൊ​തു സ​മ്മേ​ള​ന​വും ന​ട​ക്കും.

കെ ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. അ​ട്ടി​മ​റി വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​തോ​ടെ ക​ടു​ത്ത ആ​വേ​ശ​ത്തി​ലാ​ണ് യു ​ഡി എ​ഫ് പ്ര​വ​ർ​ത്ത​ക​ർ.ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ട​ത്തി​യ ഒ​ത്തു തീ​ർ​പ്പ് ശ്ര​മ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യും മു​ഖം തി​രി​ച്ച മ​മ്പ​റം ദി​വാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ൽ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ട​ത് സു​ധാ​ക​ര വി​രു​ദ്ധ​രി​ൽ ഞെ​ട്ട​ലു​ണ്ടാ​ക്കി​യി​രി​ക്കു​ക​യാ​ണ്.

ഇ​ന്ന​ലെ മ​മ്പ​റം ഇ​ന്ദി​രാ​ഗാ​ന്ധി പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ ഘ​ട്ടം മു​ത​ൽ അ​വ​സാ​ന ഘ​ട്ടം വ​രെ ഔ​ദ്യാ​ഗി​ക പാ​ന​ലി​ന് അ​നു​കൂ​ല​മാ​യ ത​രം​ഗം ത​ന്നെ​യാ​ണു​ണ്ടാ​യ​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്, മു​ൻ പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ യു ​ഡി എ​ഫ് നേ​തൃ​ത്വം ഒ​റ്റ​ക്കെ​ട്ടാ​യി ന​ട​ത്തി​യ പോ​രാ​ട്ട​ത്തി മൂ​ന്ന് പ​തി​റ്റാ​ണ്ട് കാ​ല​മാ​യി കാ​ല​മാ​യി ആ​ശു​പ​ത്രി​യെ ന​യി​ച്ച മ​മ്പ​റം ദി​വാ​ക​ര​ൻ ക​ട​പു​ഴ​കു​ക​യാ​യി​രു​ന്നു.

യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ.​പി സാ​ജു, അ​ഡ്വ സി.​ജി അ​രു​ൺ, ക​ണ്ടോ​ത്ത് ഗോ​പി, സി.​കെ ദി​ലീ​പ​ൻ, മി​ഥു​ൻ മാ​റോ​ളി , എ​ൻ. മു​ഹ​മ്മ​ദ്, അ​ഡ്വ.​കെ. ഷു​ഹൈ​ബ്, സു​ശീ​ൽ ച​ന്ദ്രോ​ത്ത്, മീ​റാ സു​രേ​ന്ദ്ര​ൻ, ടി.​പി. വ​സ​ന്ത , എ.​വി ശൈ​ല​ജ, മ​നോ​ജ് അ​ണി​യാ​റ​ത്ത് എ​ന്നി​വ​രാ​ണ് വി​ജ​യി​ച്ച​ത്. തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ മ​മ്പ​റം ദി​വാ​ക​ര​ന്‍റെ പാ​ന​ലി​ൽ വ്യ​വ​സാ​യ പ്ര​മു​ഖ​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

Related posts

Leave a Comment