തായ്ലാൻഡിലെ ബുദ്ധ സന്യാസിമാരുടെ സ്വകാര്യ ചിത്രങ്ങൾ കൈക്കലാക്കി ബ്ലാക് മെയിലിംഗിലൂടെ പണം തട്ടിയ 30-കാരി വിലാവൻ എംസാവത്ത് തട്ടിയെടുത്തത് 101 കോടി രൂപ. ഇവരുടെ വീട് പരിശോധനയിൽ പണമിടപാടുകളുടെ വിവരങ്ങൾ പോലീസ് കണ്ടെടുത്തു.
പണത്തേക്കാൾ ഉപരി യുവതിയുടെ പക്കൽ നിന്നും ലഭിച്ച നഗ്ന ചിത്രങ്ങളാണ് അവരെ അതിശയിപ്പിച്ചത്. 80,000 -ത്തോളം നഗ്ന ചിത്രങ്ങളാണ് ഇവരുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയത്. ഈ ചിത്രങ്ങൾ ഉപയോഗിച്ചാണ് യുവതി ആളുകളിൽ നിന്നും പണം തട്ടിയെടുത്തത്.
ഒമ്പത് മഠാധിപതികളും നിരവധി മുതിർന്ന ബുദ്ധ സന്യാസിമാരും ഉൾപ്പെട്ട ലൈംഗിക ആരോപണ കേസില്‍ വിലാവൻ എംസാവത്തിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഈ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് ബുദ്ധ സന്യാസിമാരില്‍ നിന്നും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇവര്‍ 385 ബാത്ത് (ഏതാണ്ട് 101 കോടിയോളം രൂപ) കൈക്കലാക്കി.
ഒമ്പത് ബുദ്ധ മഠങ്ങളുടെ അധിപന്മാരും ബുദ്ധ ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട നിരവധി ബുദ്ധ സന്യാസിമാരും ഇവരുടെ ചൂഷണത്തിന് വിധേയരായി.