ശബരിമലയിൽ ശ്രീലങ്കൻ യുവതി; ദർശനം നടത്താൻ പോലീസ് അനുവദിച്ചില്ലെന്ന് യുവതി; മടക്കിയത് പ്രതിഷേധത്തെ തുടർന്നെന്ന് പോലീസ്

പമ്പ: ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​നം ന​ട​ത്താ​നാ​യി​ല്ലെ​ന്ന് ശ്രീ​ല​ങ്ക​ൻ യു​വ​തി ശ​ശി​ക​ല. മ​ര​ക്കൂ​ട്ട​ത്ത്നി​ന്നു പോ​ലീ​സ് ത​ന്നെ തി​രി​ച്ച​യ​ച്ചെ​ന്നും വ്ര​ത​മെ​ടു​ത്താ​ണ് ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​തെ​ന്നും ശ​ശി​ക​ല പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ശ​ശി​ക​ല കു​ടും​ബ​സ​മേ​തം ശ​ബ​രി​മ​ല​യി​ൽ എ​ത്തി​യ​ത്. ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വും മ​ക​നും ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.

ശ​ശി​ക​ല​യ്ക്ക് നേ​രെ മ​ര​ക്കൂ​ട്ട​ത്ത് പ്ര​തി​ഷേ​ധ​മു​ണ്ടാ​യെ​ന്നും ഇ​തേ​തു​ട​ർ​ന്നാ​ണ് ശ​ശി​ക​ല​യോ​ട് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ തീ​ർ​ഥാ​ട​ക​രു​ടെ ഭാ​ഗ​ത്ത് നി​ന്ന് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ശ​ശി​ക​ല​യു​ടെ വാ​ദം.

Related posts