ഇറ്റ് വീഴുന്നതിന് മുന്നേ കോഴിമുക്കിലെ വാറ്റ് കേന്ദ്രം റെയ്ഡ് ചെയ്ത് പോലീസ്; 120 ലി​റ്റ​ര്‍ കോ​ട​യും ഉ​പ​ക​ര​ണ​ങ്ങലുമായി രണ്ട് പേർ പിടിയിൽ

എ​ട​ത്വ: വാ​റ്റ് കേ​ന്ദ്രം റെ​യ്ഡ് ചെ​യ്ത് വ​ന്‍​ശേ​ഖ​രം പി​ടി​ച്ചു. ര​ണ്ട് പ്ര​തി​ക​ള്‍ എ​ട​ത്വ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ല്‍. എ​ട​ത്വ കോ​ഴി​മു​ക്ക് ക​റു​ക​യി​ല്‍ വി​ല്‍​സ​ണ്‍ (48), കോ​ഴി​മു​ക്ക് ക​ന്യേ​ക്കോ​ണി​ല്‍ ഷൈ​ജു​മോ​ന്‍ (42) എ​ന്നി​വ​രാ​ണ് പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ​ത്. ഒ​രാ​ള്‍ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു.

പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ റെ​യ്‌​ഡി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​രു​ടെ കൈ​യി​ല്‍ നി​ന്ന് 120 ലി​റ്റ​ര്‍ കോ​ട​യും, വാ​റ്റ് ഉ​പ​ക​ര​ണ​വും, മൂ​ന്നോ​ളം ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും പി​ടി​കൂ​ടി.

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് ന​ട​ത്തു​ന്ന മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യി​ല്‍ എ​ട്ട് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യി​ട്ടു​ണ്ട്.എ​ട​ത്വ സി​ഐ പ്ര​താ​പ​ച​ന്ദ്ര​ന്‍, എ​സ്‌​ഐ ശ്യം​നി​വാ​സ്, എ​എ​സ്‌​ഐ​മാ​രാ​യ സോ​ബി ചാ​ക്കോ, സ​ജി, സീ​നി​യ​ര്‍ സി​പി​ഒ​മാ​രാ​യ സു​നി​ല്‍, ശ്രീ​കു​മാ​ര്‍, സി​പി​ഒ​മാ​രാ​യ സ​ഫീ​ര്‍, ഇ​ര്‍​ഷാ​ദ്, അ​ന​സ്, സ​തീ​ഷ് എ​ന്നി​വ​ര്‍ റെയ്ഡി​ന് നേ​തൃ​ത്വം ന​ല്‍​കി.

 

 

Related posts

Leave a Comment