ഐ​എ​സ് ബ​ന്ധം: മ​ലേ​ഷ്യ​യി​ൽ ഒരു സ്ത്രീ ഉൾപ്പെടെ ഏ​ഴു പേ​ർ അ​റ​സ്റ്റി​ൽ; ഐ​എ​സി​ന് വേ​ണ്ടി നൂ​റോ​ളം മ​ലേ​ഷ്യ​ക്കാ​ർ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്

ക്വാലാലംപുര്‍: ഭീ​ക​ര സം​ഘ​ട​ന​യാ​യ ഇ​സ്‌​ലാ​മി​ക് സ്റ്റേ​റ്റു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന ഏ​ഴു പേ​രെ മ​ലേ​ഷ്യ​ൻ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ലു മ​ലേ​ഷ്യ​ക്കാ​രും മൂ​ന്നു ഇ​ന്തോ​നേ​ഷ്യ​ൻ പൗ​ര​ന്മാ​രു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മ​ലേ​ഷ്യ​ൻ രാ​ജാ​വി​നെ​യും പ്ര​ധാ​ന​മ​ന്ത്രി​യേ​യും വ​ധി​ക്കു​മെ​ന്നു ഫേ​സ്ബു​ക്കി​ലൂ​ടെ ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വും പി​ടി​യി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

മാ​ർ​ച്ച് 12 മു​ത​ൽ ന​ട​ത്തി​യ ഭീ​ക​ര വി​രു​ദ്ധ നീ​ക്ക​ത്തി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. സി​റി​യ​യി​ലും ഇ​റാ​ക്കി​ലു​മു​ള്ള ഐ​എ​സ് ഭീ​ക​ര​ർ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി​യ​തി​നാ​ണ് മൂ​ന്നു മ​ലേ​ഷ്യ​ക്കാ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഭീ​ക​ര സം​ഘ​ട​ന​യു​മാ​യി നേ​രി​ട്ടു ബ​ന്ധ​മു​ള്ള​താ​യും സി​റി​യ​യി​ൽ ഐ​എ​സി​ൽ ചേ​രാ​ൻ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യും പി​ടി​യി​ലാ​യ ഇ​ന്തോ​നേ​ഷ്യ​ക്കാ​ർ സ​മ്മ​തി​ച്ചി​രു​ന്നു.

ഐ​എ​സ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ മ​ലേ​ഷ്യ​യി​ൽ ഇ​തു​വ​രെ മു​ന്നൂ​റോ​ളം പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. ഇ​റാ​ക്കി​ലും സി​റി​യ​യി​ലു​മാ​യി ഐ​എ​സി​ന് വേ​ണ്ടി നൂ​റോ​ളം മ​ലേ​ഷ്യ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Related posts