ഇ​ടി​വു​ക​ള്‍​ക്കു​ ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന! മൂ​ന്നു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 1000 രൂ​പ ഇ​ടി​ഞ്ഞു; ഈ ​മാ​സം കു​റ​ഞ്ഞ​ത് 2,200 രൂ​പ

കൊ​ച്ചി: മൂ​ന്നു ദി​വ​സ​ത്തെ തു​ട​ര്‍​ച്ച​യാ​യ വ​ന്‍ ഇ​ടി​വു​ക​ള്‍​ക്കു​ശേ​ഷം സ്വ​ര്‍​ണ​വി​ല​യി​ല്‍ വ​ര്‍​ധ​ന. ഗ്രാ​മി​ന് 25 രൂ​പ​യും പ​വ​ന് 200 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ര്‍​ധി​ച്ച​ത്.

ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,325 രൂ​പ​യും, പ​വ​ന് 34,600 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ മാ​ത്രം ഗ്രാ​മി​ന് 125 രൂ​പ​യു​ടെ​യും പ​വ​ന് ആ​യി​രം രൂ​പ​യും ഇ​ടി​ഞ്ഞ​ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​വ​ര്‍​ധി​ച്ച​ത്.

സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ഇ​ടി​വു​ക​ള്‍​ക്കാ​ണ് ഈ ​മാ​സം സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ല്‍ ഇ​ന്നു​വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഗ്രാ​മി​ന് 275 രൂ​പ​യു​ടെ​യും 2,200 രൂ​പ​യു​ടെ​യും വി​ല​യി​ടി​വാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കേ​ന്ദ്ര ബ​ജ​റ്റി​നെ​ത്തു​ട​ര്‍​ന്നാ​ണു മാ​സാ​ദ്യം വി​ല​യി​ടി​ഞ്ഞ​തെ​ങ്കി​ല്‍ നി​ല​വി​ല്‍ രാ​ജ്യാ​ന്ത​ര വി​ല​യി​ലു​ണ്ടാ​യ കു​റ​വാ​ണു സം​സ്ഥാ​ന​ത്തും പ്ര​തി​ഫ​ലി​ക്കു​ന്ന​ത്.

ഗ്രാ​മി​ന് 4,600 രൂ​പ​യും പ​വ​ന് 36,800 രൂ​പ​യു​മാ​യി​രു​ന്നു ഈ ​മാ​സം ഒ​ന്നി​ന് സ്വ​ര്‍​ണ​വി​ല. ഇ​വി​ടെ​നി​ന്നു​മാ​ണു 20 ദി​വ​സ​ത്തി​നി​ടെ വി​ല കൂ​പ്പു​കു​ത്തി​യ​ത്.

Related posts

Leave a Comment