900ഗ്രാമിന്  ഒരു ലക്ഷം വില..!  സ്വകാര്യബസിൽ കടത്തിയ ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ; ആ​സാം നൗ​ഗാം സ്വ​ദേ​ശി സ​ജാ​ദ​ൽ ആ​ണ് പി​ടി​യി​ലാ​യ​ത്.

ചി​റ്റൂ​ർ: പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നും പാ​ല​ക്കാ​ട്ടേ​യ്ക്ക് വ​ന്ന സ്വ​കാ​ര്യ ബ​സി​ൽ​നി​ന്നും വാ​ഹ​ന പ​രി​ശോ​ധ​ന​യ്ക്കി​ടെ ഒ​ളി​പ്പി​ച്ചു കൊ​ണ്ടു​വ​ന്ന 900 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. ആ​സാം നൗ​ഗാം സ്വ​ദേ​ശി സ​ജാ​ദ​ൽ (26) ആ​ണ് പി​ടി​യി​ലാ​യ​ത്.ചി​റ്റൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സും പോ​ലീ​സും ചേ​ർ​ന്നു ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 8.30നാ​യി​രു​ന്നു വാ​ഹ​ന​പ​രി​ശോ​ധ​ന.

പി​ടി​കൂ​ടി​യ ക​ഞ്ചാ​വി​ന് ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​മെ​ന്ന് പ്ര​തി എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്കു മൊ​ഴി​ന​ല്കി. പ​ട്ടാ​ന്പി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യാ​ണ് ക​ഞ്ചാ​വു കൊ​ണ്ടു​വ​ന്ന​ത്.

ഇ​തി​നു​മു​ന്പും ക​ഞ്ചാ​വ് ക​ട​ത്തി​യ​തി​നു പ്ര​തി​ക്കെ​തി​രേ കേ​സു​ണ്ട്. ചി​റ്റൂ​ർ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സാ​ഹി​ദ്, ഷൗ​ത്ത​ക്ക​ലി, സി​ഇ​ഒ അ​ഖി​ൽ, ചി​റ്റൂ​ർ പോ​ലീ​സ്, സി​പി​ഒ മാ​രാ​യ അ​ബു​താ​ഹി​ർ, സു​ജി​ത്ത്, ഡ്രൈ​വ​ർ കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രാ​ണ് ക​ഞ്ചാ​വു പി​ടി​കൂ​ടി​യ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ചി​റ്റൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts