മൊബൈൽ ഫോണെടുത്തെന്നാ​രോ​പി​ച്ച് സുഹൃത്തിനെ കൊന്ന സംഭവം: പ്രതി പിടിയിൽ

തിരുവനന്തപുരം: മൊബൈൽ ഫോൺ എടുത്തെന്നാരോപിച്ച് സു​ഹൃ​ത്തി​നെ ക്രൂ​ര​മാ​യി മ​ർദി​ച്ചു ക​നാ​ലി​ൽ എ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ പ്രതി പോലീ​സ് പി​ടി​യി​ൽ. ഇന്നലെ രാ​ത്രി 8.30നാണ് സം​ഭ​വം. വ​ർ​ക്ക​ല ക​ണ്ണ​മ്പ ചാ​ലു​വി​ള സ്വ​ദേ​ശി നാ​രാ​യ​ണ​ൻ (55) ആ​ണ് കൊല്ലപ്പെട്ടത്. സു​ഹൃ​ത്തും അ​യ​ൽ​വാ​സി​യു​മാ​യ അ​രു​ണാണ് പോ​ലീ​സ് പിടിയിലായത്.

ത​ന്‍റെ 25,000 രൂ​പ വി​ല​യു​ള്ള മൊ​ബൈ​ൽ കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞ് നാ​രാ​യ​ണ​ന്‍റെ വീ​ട്ടി​ലേക്ക് അരുൺ ക​യ​റി ചെ​ല്ലു​ക​യും നാ​രാ​യ​ണ​ൻ മൊ​ബൈ​ൽ വാ​ങ്ങി ന​ൽ​ക​ണം എ​ന്ന​ാവ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. മൊ​ബൈ​ൽ മ​റ്റാ​രോ എ​ടു​ത്ത​ത് ആ​യി​രി​ക്കു​മെ​ന്നും ത​നി​ക്ക് അ​തി​നെ​ക്കു​റി​ച്ചു അ​റി​വി​ല്ലെ​ന്നും പ​റ​ഞ്ഞ​പ്പോ​ൾ അരുൺ വീ​ട്ടി​ലെ പൂ​ജാസാ​മ​ഗ്രി​ക​ൾ ത​ട്ടിത്തെറി​പ്പി​ച്ചു.

ആ​രാ​ധ​ന​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ ന​ശി​പ്പി​ക്ക​രു​തെന്നു പ​റ​ഞ്ഞ നാ​രാ​യ​ണ​നെ അ​രു​ൺ ഇ​രു​കൈ​ക​ളി​ലും പി​ടി​ച്ചു വ​ട്ടം ക​റ​ക്കി ത​റ​യി​ലി​ട്ട് മ​ർ​ദി​ക്കു​ക​യായിരുന്നു.

നാ​രാ​യ​ണന്‍റെ ഭാ​ര്യ ത​ട​യാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ടെ​റ​സ്് വീ​ട്ടി​ൽ നി​ന്നും താ​ഴ്ച​യി​ലു​ള്ള ക​നാ​ലി​ലേ​ക്ക് അ​രു​ൺ നാ​രാ​യ​ണ​നെ എ​ടു​ത്തെ​റി​ഞ്ഞു. ക​നാ​ൽ കു​ഴി​യി​ലേ​ക്ക് എ​ടു​ത്തു ചാ​ടി അ​രു​ൺ വീ​ണ്ടും ക്രൂ​ര​മാ​യി മ​ർ​ദിച്ചതോടെ നാ​രാ​യ​ണ​ൻ മ​രണ​പ്പെ​ടു​ക​യായിരുന്നുവെന്ന് പോലീ​സ് പ​റ​യു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ സു​ശീ​ല​യ്ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പ്ര​തി മ​ദ്യ ല​ഹ​രി​യി​ലാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പോലീ​സി​ന് മൊ​ഴി ന​ൽ​കി. അരുണിനെതിരേ കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി വ​ർ​ക്ക​ല പോലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment