കറിയിൽ ഗ്രേവി കുറഞ്ഞതിന്‍റെ പേരിൽ ദമ്പതികൾക്ക് മർദനം; പിറവത്ത് എട്ട് പേർ കസ്റ്റഡിയിൽ

എ​റ​ണാ​കു​ളം: ക​റി​യി​ൽ ഗ്രേ​വി കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ൽ ത​ട്ടു​ക​ട ഉ​ട​മ​യ്ക്കും ഭാ​ര്യ​യ്ക്കും മ​ർ​ദ​നം. പി​റ​വം ഫാ​ത്തി​മ മാ​താ സ്‌​കൂ​ളി​ന് സ​മീ​പം ത​ട്ടു​ക​ട ന​ട​ത്തു​ന്ന മോ​ഹ​നും, ഭാ​ര്യ​യ്ക്കു​മാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

ഇ​ടു​ക്കി തൂ​ക്കു​പാ​ലം സ്വ​ദേ​ശി​ക​ളാ​യ എ​ട്ടോ​ളം ആ​ളു​ക​ൾ ചേ​ർ​ന്നാ​ണ് ക​റി​യി​ൽ ഗ്രേ​വി കു​റ​ഞ്ഞു എ​ന്ന് ആ​രോ​പി​ച്ച് ദ​മ്പ​തി​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത​ത്. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ മോ​ഹ​നും ഭാ​ര്യ​യും പി​റ​വം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ൽ പി​റ​വം പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts

Leave a Comment