വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയുമായി അടുപ്പത്തിലായി; കാമുകന്‍റെ പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തപ്പോൾ വിവാഹത്തിൽ നിന്ന് പിൻമാറി;യുവതിയുടെ മരണത്തിൽ യുവാവ് അറസ്റ്റിൽ

വി​തു​ര: വി​തു​ര സ്വ​ദേ​ശി​യാ​യ ദ​ളി​ത് പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് യു​വാ​വ് അ​റ​സ്റ്റി​ൽ. നെ​ടു​മ​ങ്ങാ​ട് ഗ​വ.​കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ പ​തി​നെ​ട്ടു​കാ​രി തൂ​ങ്ങി മ​രി​ച്ച കേ​സി​ൽ ആ​ന​പ്പാ​റ ചി​റ്റാ​ർ മേ​ക്കും​ക​ര വീ​ട്ടി​ൽ ശ്രീ​ജി​ത്.​ജി.​നാ​ഥാ​ണ് പി​ടി​യി​ലാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പെ​ൺ​കു​ട്ടി വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ; മ​രി​ച്ച പെ​ൺ​കു​ട്ടി​യും ശ്രീ​ജി​ത്തും ത​മ്മി​ൽ ഏ​താ​നും മാ​സ​ങ്ങ​ളാ​യി അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.

എ​ന്നാ​ൽ ശ്രീ​ജി​ത്തി​ന് മ​റ്റു ചി​ല പെ​ൺ​കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ പെ​ൺ​കു​ട്ടി ഇ​യാ​ളു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. തു​ട​ർ​ന്ന് നേ​ര​ത്തെ ന​ൽ​കി​യ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ നി​ന്നു ശ്രീ​ജി​ത്ത് പി​ന്മാ​റി. തു​ട​ർ​ന്നാ​യി​രു​ന്നു പെ​ൺ​കു​ട്ടി​യു​ടെ ആ​ത്മ​ഹ​ത്യ.

ശ്രീ​ജി​ത്തി​നെ ഫോ​ൺ വി​ളി​ച്ച ശേ​ഷ​മാ​ണ് പെ​ൺ​കു​ട്ടി തൂ​ങ്ങി മ​രി​ച്ച​ത്. ഇ​തി​നി​ടെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ ഇ​യാ​ൾ പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ണി​ലെ വി​വ​ര​ങ്ങ​ൾ ഡി​ലീ​റ്റ് ചെ​യ്യാ​ൻ ശ്ര​മി​ച്ച​തോ​ടെ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ ഇ​യാ​ളെ ത​ട​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്തെ​ത്തി​യ സി​ഐ എ​സ്.​ശ്രീ​ജി​ത്, എ​സ്ഐ എ​സ്.​എ​ൽ.​സു​ധീ​ഷ്, ഗ്രേ​ഡ് എ​സ്ഐ സ​തി​കു​മാ​ർ, എ​എ​സ്ഐ​മാ​രാ​യ അ​ൻ​സാ​റു​ദ്ദീ​ൻ, സാ​ജു, എ​സ്‌​സി​പി​ഒ പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​യാ​ളു​ടെ പേ​രി​ൽ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ,പ​ട്ടി​ക​ജാ​തി വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment