കൈ​നോ​ട്ട​ക്കാ​രി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം; നാട്ടുകാർ പറഞ്ഞതിങ്ങനെ…


അ​മ്പ​ല​പ്പു​ഴ: യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. കൊ​ട്ടാ​ര​ക്ക​ര പ​ള്ളി​ക്ക​ൽ ബം​ഗ്ലാ​മ​ത്ര പു​ത്ത​ൻ വീ​ട്ടി​ൽ നീ​ല​ക​ണ്ഠ​ൻ മ​ക​ൻ സു​നി​ലി (40) നെ​യാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൂ​ടെ താ​മ​സി​ച്ചി​രു​ന്ന കൈ​നോ​ട്ട​ക്കാ​രി​യാ​യ മോ​ള​മ്മ​യാ​ണ് മ​രി​ച്ച​ത്.​ഇ​രു​വ​രു​ടെ​യും ര​ണ്ടാം വി​വാ​ഹ​മാ​യി​രു​ന്നു.​ മൂ​ന്നു മാ​സം മു​ൻ​പാ​ണ് ഇ​വ​ർ തോ​ട്ട​പ്പ​ള്ളി​യി​ൽ താ​ൽ​ക്കാ​ലി​ക താ​മ​സ​മാ​രം​ഭി​ച്ച​ത്.​തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് യു​വ​തി​യെ വീ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ചോദ്യം ചെയ്തപ്പോൾ

മെ​ഡി​ക്ക​ൽ​കോ​ളേ​ജാ​ശു​പ​ത്രി​യി​ല്‍ ന​ട​ത്തി​യ പോ​സ്റ്റ് മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ലാ​ണ് കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന ല​ഭി​ച്ച​ത്. യു​വ​തി​യു​ടെ ത​ല​യ്ക്കും വ​യ​റി​നും പ​രി​ക്കേ​റ്റ​താ​യി ക​ണ്ടെ​ത്തി​യി​രു​ന്നു.​

തു​ട​ർ​ന്ന് ന​ട​ത്തി​യ ചോ​ദ്യം ചെ​യ്യ​ലി​ലാ​ണ് താ​ൻ യു​വ​തി​യെ മ​ർ​ദി​ച്ച​താ​യി സു​നി​ൽ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.​സു​നി​ലി​ന്‍റെ മ​ർ​ദ​ന​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു സു​നി​ലും യു​വ​തി​യു​മാ​യി വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പ​രി​സ​ര വാ​സി​ക​ളും പ​റ​ഞ്ഞി​രു​ന്നു.​

ഇ​തി​നെ​തു​ട​ർ​ന്ന് സു​നി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. സു​നി​ലി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പ്രതിയെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​ച്ച് ഇ​ന്ന് വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യും.

Related posts

Leave a Comment