മൊബൈൽ ടവറിൽ കയറി  ഭീഷണി മുഴക്കിയ യുവാവ് സ്ഥിരം പ്രശ്നക്കാരൻ; ഗാന്ധിനഗറിലെ നാട്ടുകാർ പറയുന്നതിങ്ങനെ…

 


ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ളേ​ജ് ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള സ്വ​കാ​ര്യ ക​ന്പ​നി​യു​ടെ മൊ​ബൈ​ൽ ട​വ​റി​ൽ ക​യ​റി ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി യു​വാ​വ് സ്ഥി​രം പ്ര​ശ്ന​ക്കാ​ര​ൻ.

മു​ന്പും സ​മാ​ന രീ​തി​യി​ൽ ഇ​യാ​ൾ ഭീ​തി ജ​നി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​യാ​ൾ​ക്ക് മാ​ന​സി​ക പ്ര​ശ്ന​മു​ണ്ടെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.തൊ​ടു​പു​ഴ വ​ണ്ണ​പ്പു​റം സ്വ​ദേ​ശി അ​രു​ണ്‍ കു​മാ​ർ (24) ആ​ണ് ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്.

അ​ഞ്ചു മാ​സം മു​ന്പ് മെ​ഡി​ക്ക​ൽ കോ​ള​ജ് കു​രി​ശു​പ​ള്ളി ജം​ഗ്ഷ​നി​ലു​ള്ള ട​വ​റി​ൽ ക​യ​റി ഇ​യാ​ൾ ഇ​തേ രീ​തി​യി​ൽ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​ന്ന​ലെ ന​ട​ന്ന​ത് മൂ​ന്നാ​മ​ത്തെ സം​ഭ​വ​മാ​ണെ​ന്നും ആ​ളു​ക​ൾ പ​റ​യു​ന്നു.

നാ​ളു​ക​ൾ​ക്കു മു​ന്പ് മെ​ഡി​ക്ക​ൽ കോ​ള​ജ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​നു മു​ക​ളി​ൽ ക​യ​റി ഡാ​ൻ​സ് ക​ളി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​നാ​ണ് പു​തി​യ സം​ഭ​വം ന​ട​ക്കു​ന്ന​ത്. മൊ​ബൈ​ൽ ട​വ​റി​ൽ ക​യ​റി ആ​ത്മ​ഹ​ത്യ ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​താ​യി വി​വ​രം അ​റി​ഞ്ഞ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സും കോ​ട്ട​യം അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ഒ​രു യൂ​ണി​റ്റും സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Related posts

Leave a Comment