പ​റ്റി​ച്ചി​ട്ടു​ണ്ട്! വീ​ട്ടി​ല്‍ തേ​ങ്ങ​യി​ടാ​ന്‍ വ​രു​ന്ന​വ​ര്‍ പോ​ലും പ​റ​യും, മോ​നെ ഇ​നി​യെ​ങ്കി​ലും ഒ​ന്ന് ന​ന്നാ​യിക്കൂടെ എ​ന്ന്… ധ്യാ​ന്‍ ശ്രീ​നി​വാ​സ​ൻ

അ​ച്ഛ​നും ചേ​ട്ട​നും ഉ​ണ്ടാ​ക്കി വ​ച്ച ആ ​ഒ​രു ഇ​മേ​ജി​ന് പു​റ​ത്ത് ത​ന്നെ​യാ​ണ് ഞാ​ന്‍ ഇ​പ്പോ​ഴും.

അ​വ​ര്‍​ക്കി​ട​യി​ലേ​ക്ക് എ​ത്താ​ന്‍ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. വീ​ട്ടി​ല്‍ തേ​ങ്ങ​യി​ടാ​ന്‍ വ​രു​ന്ന​വ​ര്‍ പോ​ലും പ​റ​യും, മോ​നെ ഇ​നി​യെ​ങ്കി​ലും ഒ​ന്ന് ന​ന്നാ​യിക്കൂടെ എ​ന്ന്.

എ​ന്നോ​ടു​ള്ള സ്‌​നേ​ഹം കൊ​ണ്ടാ​കാം അ​വ​ര​ത് പ​റ​യു​ന്ന​ത്. അ​ച്ഛ​നെ​യും ചേ​ട്ട​നെ​യും ക​ണ്ട് പ​ഠി​ക്ക് എ​ന്നാ​ണ് അ​മ്മ എ​പ്പോ​ഴും പ​റ​യു​ന്ന​ത്.

ചേ​ട്ട​ന്‍ വ​ള​രെ സ​ത്യ​സ​ന്ധ​നാ​യ​താ​ണ് പ്ര​ശ്നം. ഒ​രാ​ള്‍ സ​ത്യ​ങ്ങ​ള്‍ മാ​ത്രം പ​റ​യു​മ്പോ​ള്‍ മ​റ്റെ​യാ​ളു​ടെ ക​ള്ള​ത്ത​രം വേ​ഗം ക​ണ്ട് പി​ടി​ക്കും.

അ​തി​നാ​ല്‍ ഇ​പ്പോ​ള്‍ ഞാ​ന്‍ സ​ത്യം പ​റ​ഞ്ഞാ​ലും വി​ശ്വ​സി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് വീ​ട്ടി​ൽ!. വീ​ട്ടു​കാ​രെ സാ​മാ​ന്യം ന​ല്ല രീ​തി​യി​ല്‍ പ​റ്റി​ച്ചി​ട്ടു​ണ്ട്.

ന​ന്നാ​യി​ക്കോ​ട്ടെ എ​ന്ന് ക​രു​തി ഒ​രു ഷോ​ര്‍​ട്ട് ഫി​ലിം നി​ര്‍​മി​ക്കാ​ന്‍ ഏ​ട്ട​ന്‍ ര​ണ്ട് ല​ക്ഷം രൂ​പ ത​ന്നു. പ​ണം ലാ​ഭി​ക്കാ​ന്‍ വേ​ണ്ടി ആ ​ഹ്ര​സ്വ ചി​ത്ര​ത്തി​ല്‍ ഞാ​ന്‍ ത​ന്നെ അ​ഭി​ന​യി​ച്ചു.

അ​ങ്ങ​നെ ര​ണ്ടു ല​ക്ഷ​ത്തി​ന്‍റെ സി​നി​മ അ​ര ല​ക്ഷ​ത്തി​നെ​ടു​ത്ത് ഒ​ന്ന​ര ല​ക്ഷം ഞാ​ന്‍ പ​റ്റി​ച്ചു. എ​ന്നാ​ല്‍ ആ ​ഷോ​ര്‍​ട്ട് ഫി​ലിം ആ​ണ് എ​ന്‍റെ സി​നി​മ എ​ന്‍​ട്രി​ക്ക് കാ​ര​ണ​മാ​യ​ത്.

ആ ​ഷോ​ര്‍​ട്ട് ഫി​ലി​മി​ലെ അ​ഭി​ന​യം ക​ണ്ടി​ട്ടാ​ണ് ഏ​ട്ട​ന്‍ എ​ന്നെ സി​നി​മ​യി​ല്‍ എ​ടു​ത്ത​ത്.

-ധ്യാ​ന്‍ ശ്രീ​നി​വാ​സ​ൻ

Related posts

Leave a Comment