
ആലുവ: ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിനായി സംഗീത നിശ നടത്തി ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന് ആരോപണം നേരിടുന്ന സിനിമാ സംവിധായകൻ ആഷിഖ് അബുവിനും ഭാര്യയും നടിയുമായ റീമാ കല്ലിങ്കലിനും യൂത്ത് കോൺഗ്രസിന്റെ മണിയോർഡർ.
ആലുവ മുഖ്യതപാൽ ഓഫീസിൽനിന്നാണ് യൂത്ത് കോൺഗ്രസ് ഇരുവരുടെയും പേരിൽ മണിയോർഡർ അയച്ചത്.
പ്രളയ ബാധിതർക്കെന്ന വ്യാജേന കോടിക്കണക്കിന് രൂപ പിരിച്ചെടുത്ത ശേഷം ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ പിരിഞ്ഞു കിട്ടിയതിന്റെ പത്തു ശതമാനം മാത്രം തിരിച്ചടച്ചവരാണ് ഇരുവരുമെന്ന് സമരക്കാർ ആരോപിച്ചു.