ജോ​ക്കോ​വി​ച്ച് വീ​ണു; മെ​ദ്‌​വ​ദേ​വ് ഒ​ന്നാം റാ​ങ്കി​ൽ

ദു​ബാ​യ്: ലോ​ക ഒ​ന്നാം ന​മ്പ​ര്‍ നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ചി​ന് ദു​ബാ​യ് ഓ​പ്പ​ണി​ല്‍ ഞെ​ട്ടി​ക്കു​ന്ന തോ​ല്‍​വി. ക്വാ​ര്‍​ട്ട​റി​ല്‍ ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ ജെ​റി വെ​സ്ലി​യോ​ട് 4-6, 6-7 സെ​റ്റു​ക​ള്‍​ക്കാ​ണ് പ​രാ​ജ​യം.

തോ​ൽ​വി​യോ​ടെ തി​ങ്ക​ളാ​ഴ്ച പു​റ​ത്തി​റ​ങ്ങു​ന്ന എ​ടി​പി റാ​ങ്കി​ങി​ല്‍ സെ​ര്‍​ബി​യ​ന്‍ താ​ര​ത്തി​ന് ഒ​ന്നാം റാ​ങ്ക് ന​ഷ്ട​മാ​വും. ര​ണ്ടാം റാ​ങ്കി​ലു​ള്ള റ​ഷ്യ​യു​ടെ ഡാ​നി​യേ​ല്‍ മെ​ദ്വ​ദേ​വ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തും.

ഇ​തോ​ടെ ജോ​ക്കോ​വി​ച്ച് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്കും വീ​ഴും. 2022ലെ ​ആ​ദ്യ ടൂ​ർ​ണ​മെ​ന്‍റി​ലാ​ണ് ജോ​ക്കോ​വി​ച്ചി​ന് കി​രീ​ട​വും ഒ​ന്നാം സ്ഥാ​ന​വും ന​ഷ്ട​മാ​യ​ത്.

Related posts

Leave a Comment