ആസ്തമ ചികിത്സിക്കുന്നതിനും നിയന്ത്രിക്കുന്നതിനും അത്യാവശ്യമായ “ഇന്‍ഹേലര്‍’ മരുന്നുകള്‍ എല്ലാവര്ക്കും ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. എല്ലാവര്ക്കും ശ്വസന ചികിത്സകള്‍ ലഭ്യമാക്കുക എന്നതു പ്രധാനമാണ്. 260 ദശലക്ഷത്തിലധികം ആളുകളെ ബാധിക്കുന്നതും ലോകമെമ്പാടും ഓരോ വര്‍ഷവും 4,50,000 ത്തിലധികം മരണങ്ങള്‍ക്ക് കാരണമാകുന്നതുമായ പകര്‍ച്ചവ്യാധിയല്ലാത്ത രോഗമാണ് ആസ്തമ. ഈ മരണങ്ങളില്‍ ഭൂരിഭാഗവും തടയാവുന്നതാണ്.
താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളില്‍ ഇന്‍ഹേലര്‍ മരുന്നിന്റെ ലഭ്യതക്കുറവോ ഉയര്‍ന്ന വിലയോ മൂലവും ഉയര്‍ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ ഉയര്‍ന്ന ചിലവുകള്‍ കാരണവും ആസ്തമയുള്ള പലര്‍ക്കും ഇന്‍ഹേലര്‍ മരുന്നുകള്‍ ലഭിക്കാത്തത് രോഗം നിയന്ത്രിക്കാന്‍ സാധിക്കാത്ത അവസ്ഥയിലെത്തിക്കുന്നു. പ്രതിരോധിക്കാന്‍ കഴിയുന്ന രോഗം മരണകാരണമാവുകയും ചെയ്യുന്നു.
രോഗപ്രതിരോധം എങ്ങനെ?
1. ആസ്തമ രോഗത്തിന്റെ പ്രേരകഘടകങ്ങള്‍ ഒഴിവാക്കുക.
-വായുമലിനീകരണം, തണുത്ത വായു,
പൊടികള്‍, പൂമ്പൊടികള്‍, വളര്‍ത്തു മൃഗങ്ങള്‍, വളര്‍ത്തുപക്ഷികള്‍, പക്ഷികളുടെ വിസര്‍ജനം, ഫംഗസ്, സുഗന്ധദ്രവ്യങ്ങള്‍,
സിഗരറ്റ്, മെഴുകുതിരികള്‍, ധൂപവര്‍ഗങ്ങള്‍, പടക്കങ്ങള്‍
2. ചുറ്റുപാടും പൊടിരഹിതമായി
സൂക്ഷിക്കുക.
3. ന്യൂമോണിയ, ഫ്ളൂ തുടങ്ങിയവയ്ക്ക്
പ്രതിരോധ കുത്തിവയ്പ് എടുക്കുക.
4. കൃത്യമായി ഇന്‍ഹേലര്‍ മരുന്നുകള്‍ എടുക്കുക.
ആസ്തമയുടെ
ലക്ഷണങ്ങള്‍
· ശ്വാസതടസം
· ശ്വാസംമുട്ടല്‍/ശബ്ദത്തോടെയുള്ള ശ്വാസനം (ശ്വാസം പുറത്തേക്കു വിടുമ്പോള്‍ ചൂളമടിക്കുന്ന
ശബ്ദം)
· വരണ്ട ചുമ (രാത്രികാലങ്ങളിലോ, അതിരാവിലെയോ വഷളാകുന്ന സ്ഥിരമായ ചുമ), നെഞ്ച് ഇറുകുന്ന അവസ്ഥ
രോഗനിര്‍ണയം
ശാരീരിക പരിശോധനയോടൊപ്പം തന്നെ നെഞ്ചിന്റെ എക്സ്-റെ, ശ്വാസകോശ പ്രവര്‍ത്തന പരിശോധനകളായ സ്പൈറോമെട്രി, അലര്‍ജി ടെസ്റ്റ്, കഫത്തിലും രക്തത്തിലും ഇസ്നോഫിലിന്റെ (eosinophil) അളവ് തുടങ്ങിയ പരിശോധനകള്‍ ചെയ്യേണ്ടതായി വരാം. ഇത് ആസ്തമയുടെ തീവ്രതയും നിയന്ത്രണവും വിലയിരുത്താന്‍ ഡോക്ടര്‍മാരെ
സഹായിക്കുന്നു.
(തുടരും)

