ആ​ക്‌ഷ​ന്‍ മെ​ച്ച​പ്പെ​ടു​ത്തി, ഗുണവുമെത്തി: അശ്വിൻ

ബി​ര്‍മി​ങാം: ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ആ​ദ്യ ടെ​സ്റ്റി​ല്‍ ആ​ദ്യ ദി​നം ഇ​ന്ത്യ​യു​ടെ താ​ര​മാ​യ​ത് ആ​ര്‍. അ​ശ്വി​നാ​യി​രു​ന്നു. ആ​ദ്യ ഇന്നിംഗ്സിൽ നാ​ലു വി​ക്ക​റ്റാ​ണ് അ​ശ്വി​ന്‍ വീ​ഴ്ത്തി​യ​ത്. ഇം​ഗ്ലീ​ഷ് കൗ​ണ്ടി​യി​ല്‍ ക​ളി​ക്കാ​നാ​യ​താ​ണ് ആ​ദ്യ ദി​ന​ം മി​ക​ച്ച ബൗ​ളിം​ഗ് പു​റ​ത്തെ​ടു​ക്കാ​ന്‍ സ​ഹാ​യി​ച്ച​തെ​ന്ന് ഇ​ന്ത്യ​ന്‍ സ്പി​ന്ന​ര്‍ ആ​ര്‍. അ​ശ്വി​ന്‍. കൗ​ണ്ടി​യി​ലെ ക​ളി​ക​ള്‍ ത​ന്‍റെ ബൗ​ളിം​ഗ് ആ​ക്‌ഷ​ന്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യകമായതാ​യി അ​ശ്വി​ന്‍ പ​റ​ഞ്ഞു.

കൗ​ണ്ടി ടീം ​വോ​ഴ്‌​സ്റ്റ​ര്‍ഷ​യ​റി​നു​വേ​ണ്ടി​യാ​ണ് അ​ശ്വി​ന്‍ ക​ളി​ച്ച​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം കൗ​ണ്ടി മ​ത്സ​ര​ങ്ങ​ള്‍ക്കാ​യി ഇ​വി​ടെ​യെ​ത്തി​യ​പ്പോ​ള്‍ ആ​ദ്യം ശ്ര​ദ്ധി​ച്ച​ത് ബൗ​ള​ര്‍ പ​ന്തെ​റി​യു​ന്ന​തി​ന്‍റെ വേ​ഗ​മാ​ണ്. ക​ഴി​ഞ്ഞ 12-18 മാ​സം ക്ല​ബ് ക്രി​ക്ക​റ്റ് ധാ​രാ​ളം ക​ളി​ച്ചു. ഇ​തി​ലൂ​ടെ ബൗ​ളിം​ഗ് ആ​ക്‌ഷ​നി​ല്‍ കു​റ​ച്ചു​ മാ​റ്റ​മു​ണ്ടാ​ക്കാ​നാ​യി. അ​താ​ണ് ഈ ​പ്ര​ക​ട​ന​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്ന് അ​ശ്വി​ന്‍ പ​റ​ഞ്ഞു.

Related posts