ത​ന്നെ​യും ശ്രേ​യ​സ് അ​യ്യ​രെ​യും ഡ​ൽ​ഹി കൈ​വി​ട്ടേ​ക്കും; സൂ​ച​ന​യു​മാ​യി അ​ശ്വി​ൻ

ന്യൂ​ഡ​ല്‍​ഹി: ഐ​പി​എ​ല്‍ പ​തി​ന​ഞ്ചാം സീ​സ​ണി​നു മു​ന്നോ​ടി​യാ​യി മെ​ഗാ താ​ര​ലേ​ലം ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. പു​തി​യ ര​ണ്ടു ടീ​മു​ക​ള്‍ കൂ​ടി വ​ന്ന​തോ​ടെ​യാ​ണ് മെ​ഗാ താ​ര​ലേ​ലം ന​ട​ക്കു​ന്ന​ത്.

ഇ​തി​നി​ടെ ത​ന്‍റെ ഫ്രാ​ഞ്ചൈ​സി​യാ​യ ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സ് അ​ടു​ത്ത സീ​സ​ണി​ല്‍ ത​ന്നെ നി​ല​നി​ര്‍​ത്താ​ന്‍ സാ​ധ്യ​ത​യി​ല്ലെ​ന്ന് വെ​ളി​പ്പെ ടു​ത്തി​യി​രി​ക്കു​ക​യാ​ണ് സ്പി​ന്ന​ർ ആ​ർ. അ​ശ്വി​ന്‍.

ടീ​മി​ന്‍റെ മു​ന്‍ ക്യാ​പ്റ്റ​ന്‍ കൂ​ടി​യാ​യ ശ്രേ​യ​സ് അ​യ്യ​രെ​യും ഡ​ല്‍​ഹി നി​ല​നി​ര്‍​ത്താ​നി​ട​യി​ല്ല. ഋ​ഷ​ഭ് പ​ന്ത്, പൃ​ഥ്വി ഷാ, ​ആ​ന്‍റി​ച്ച് നോ​ര്‍​ക്യ എ​ന്നി​വ​രെ​യാ​കും ഡ ​ല്‍​ഹി നി​ല​നി​ര്‍​ത്താ​ന്‍ സാ​ധ്യ​ത​യെ​ന്നും ത​ന്‍റെ യു​ട്യൂ​ബ് ചാ​ന​ലി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ൽ അ​ശ്വി​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

മെ​ഗാ ലേ​ല​ത്തി​നു മു​മ്പ് എ​ട്ടു ഫ്രാ​ഞ്ചൈ​സി​ക​ള്‍​ക്കും ത​ങ്ങ​ളു​ടെ പ്ര​ധാ​ന​പ്പെ​ട്ട നാ​ലു താ​ര​ങ്ങ​ളെ മാ​ത്ര​മാ​ണ് നി​ല​നി​ര്‍​ത്താ​ന്‍ സാ​ധി​ക്കു​ക. ശേ​ഷി​ച്ച താ​ര​ങ്ങ​ള്‍ ലേല​ത്തി​നു​ള്ള പൂ​ളി​ലെ​ത്തും.

Related posts

Leave a Comment