സ​ദാ​ന​ന്ദ​ന്‍റെ സ​മ​യം… മ​ക്ക​ളുടെ കടംവീട്ടണം, വീ​ട് ന​ന്നാ​ക്ക​ണം; ക്രി​സ്മ​സ് പു​തു​വ​ത്സ​ര ബമ്പർ അടിച്ച സദാനന്ദന്‍റെ കൊച്ചുകൊച്ചു മോഹങ്ങൾ ഇങ്ങനെ…

 


കോ​ട്ട​യം: കി​ട്ടി​യ പ​ണം ഉ​പ​യോ​ഗി​ച്ച് വീ​ടു ന​ന്നാ​ക്ക​ണ​മെ​ന്നും മ​ക്ക​ളു​ടെ ക​ട​ബാ​ധ്യ​ത തീ​ർ​ക്ക​ണ​മെ​ന്നും ക്രി​സ്മ​സ് പു​തു​വ​ത്സ​ര ബ​ന്പ​ർ ലോ​ട്ട​റി​യു​ടെ 12 കോ​ടി ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി കോ​ട്ട​യം കു​ട​യം​പ​ടി പാ​ണ്ഡ​വം ഓ​ളി​പ്പ​റ​ന്പി​ൽ സി. ​എ​ൻ. സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

​ദൈ​വ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​മാ​ണെ​ന്നും സ​ന്തോ​ഷ​മു​ണ്ടെ​ന്നും ടി​ക്ക​റ്റ് ഉ​യ​ർ​ത്തി​ക്കാ​ട്ടി സ​ദാ​ന​ന്ദ​ൻ കൂട്ടിച്ചേർത്തു. ഇ​ന്ന​ലെ രാ​വി​ലെ എ​ടു​ത്ത ടി​ക്ക​റ്റി​നാ​ണ് ഉ​ച്ച​ക്കു​ശേ​ഷം ന​ട​ന്ന ന​റു​ക്കെ​ടു​പ്പി​ലാ​ണു ഭാ​ഗ്യം ക​ടാ​ക്ഷി​ച്ച​ത്.

കു​ട​യം​പ​ടി​യി​ലു​ള്ള വി​ൽ​പ​ന​ക്കാ​ര​നി​ൽ നി​ന്നും സ​ദാ​ന​ന്ദ​ൻ എ​ടു​ത്ത എ​ക്സ് ജി 218582 ​ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം​ല​ഭി​ച്ച​ത്.

72 കാ​ര​നാ​യ സ​ദാ​ന​ന്ദ​ൻ ഇ​ന്ന​ലെ രാ​വി​ലെ പ​ച്ച​ക്ക​റി​യും മ​റ്റും വാ​ങ്ങാ​നാ​യി ക​ട​യി​ൽ പോ​യ​പ്പോ​ഴാ​ണ് കു​ട​യം​പ​ടി കു​ന്നേ​ൽ​പ്പ​റ​ന്പി​ൽ ശെ​ൽ​വ​നി​ൽ നി​ന്നും ടി​ക്ക​റ്റ് എ​ടു​ത്ത​ത്. വി​ല്പന​ക്കാ​ര​ന്‍റെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി​യാ​ണ് ടി​ക്ക​റ്റെ​ടു​ത്ത​ത്.​

മൂ​ന്ന് ടി​ക്ക​റ്റ് മാ​ത്ര​മേ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ​വെ​ന്നും ഒ​ന്നെ​ടു​ക്കാ​നും ശെ​ൽ​വ​ൻ നി​ർ​ബ​ന്ധി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ ര​ണ്ടു ത​വ​ണ​യും നി​ര​സി​ച്ച സ​ദാ​ന​ന്ദ​ൻ പി​ന്നീ​ട് ടി​ക്ക​റ്റ് വാ​ങ്ങി വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ചാ​ന​ലു​ക​ളി​ൽ വാ​ർ​ത്ത ക​ണ്ടു. ടി​ക്ക​റ്റ് എ​ടു​ത്തു നോ​ക്കി​യ​പ്പോ​ഴാ​ണ് 12 കോ​ടി​യു​ടെ ബ​ന്പ​ർ ഭാ​ഗ്യം എ​ത്തു​ന്ന​ത് ത​ന്‍റെ ടി​ക്ക​റ്റി​നാ​ണെ​ന്നും ബോ​ധ്യ​മാ​യ​ത്.

പി​ന്നാ​ലെ, ലോ​ട്ട​റി വി​ൽ​പ്പ​ന കേ​ന്ദ്ര​ത്തി​ൽ നി​ന്നു​ള്ള​വ​ർ എ​ത്തി സ​മ്മാ​നാ​ർ​ഹ​മാ​യ വി​വ​രം ഉ​റ​പ്പി​ച്ചു. ബ​ന്പ​റ​ടി​ച്ചു​വെ​ന്ന് വി​ശ്വ​സി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ഭാ​ര്യ രാ​ജ​മ്മ​യും മ​റ്റു​കു​ടും​ബാം​ഗ​ങ്ങ​ളും.

മ​ക്ക​ൾ​ക്ക് കു​റ​ച്ച ക​ട​ങ്ങ​ളു​ണ്ട്, അ​തൊ​ക്കെ വീ​ട്ട​ണം. വീ​ട് ന​ന്നാ​ക്ക​ണം സ​ദാ​ന​ന്ത​നും രാ​ജ​മ്മ​യും പ​റ​ഞ്ഞു. സ​ദാ​ന​ന്ദ​ൻ സ്ഥി​ര​മാ​യി ലോ​ട്ട​റി എ​ടു​ക്കു​ന്ന​യാ​ള​ല്ല. ഇ​തി​നു​മു​ന്പ് ഒ​രു ത​വ​ണ 5000 രൂ​പ അ​ടി​ച്ചി​ട്ടു​ണ്ട്.

ആ​ർ​ട്ടി​സ്റ്റാ​യ സ​നീ​ഷ് സ​ദ​നും ഓ​ട്ടോ​ഡ്രൈ​വ​റാ​യ സ​ഞ്ജ​യ് സ​ദ​നു​മാ​ണ് മ​ക്ക​ൾ. ആ​ശ, ചി​പ്പി എ​ന്നി​വ​രാ​ണ് മ​രു​മ​ക്ക​ൾ. എ​സ്ബി​ഐ അ​യ്മ​നം ശാ​ഖ​യി​ൽ ടി​ക്ക​റ്റ് ഏ​ൽ​പി​ക്കു​മെ​ന്ന് സ​ദാ​ന​ന്ദ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment